BREAKING NEWS

സൂര്യന്റേയും തിലകിന്റേയും ഈ ‘ഷട്ടർ വലിച്ചടയ്ക്കുന്ന പോലുള്ള ബാറ്റിങ് എ‌ട്ടിന്റെ പണി തരും, ആദ്യം ബാറ്റ് ചെയ്യുമ്പോൾ 20 ഓവറും താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരമാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്- സഞ്ജയ് മഞ്ജരേക്കർ

· · 1 min read
Share: Copied!

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകാനിരിക്കെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻറെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും ബാറ്റിംഗിൽ അമിതമായി കാണിക്കുന്ന പ്രതിരോധാത്മക സമീപനം ടീമിന് തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി.

അമേരിക്കക്കെതിരായ മത്സരത്തിൽ ടീം പ്രതിസന്ധിയിലായപ്പോൾ സൂര്യകുമാർ കാണിച്ച സംയമനം പ്രശംസനീയമാണ്. എന്നാൽ പിന്നീട് പാക്കിസ്ഥാനെതിരായ മത്സരത്തിലും സമാനമായ രീതിയിൽ ‘ഷട്ടർ വലിച്ചടയ്ക്കുന്ന’ ബാറ്റിംഗ് ശൈലിയാണ് താരം പിന്തുടരുന്നത്. ഇത് ടി20 ഫോർമാറ്റിൽ ഒട്ടും ഗുണകരമല്ലെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

മഞ്ജരേക്കറിന്റെ വാക്കുകൾ ഇങ്ങനെ- സൂര്യകുമാർ യാദവിൻറെ ബാറ്റിംഗിൽ ഞാൻ കാണുന്ന ഒരു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അമേരിക്കക്കെതിരെ 77-ന് 6 എന്ന നിലയിൽ തകർന്നപ്പോൾ സൂര്യ കളിച്ച രീതി മികച്ചതായിരുന്നു. എന്നാൽ പിന്നീട് ആ ശൈലി അദ്ദേഹം അമിതമായി പിന്തുടരുന്നു. പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുമ്പോൾ താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരമാണ്. ഇന്ത്യൻ ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്.

സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിന് സാധിക്കുന്നില്ല. എട്ടാം നമ്പറിൽ അക്ഷർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ ഉള്ളപ്പോൾ ടോപ്പ് ഓർഡർ താരങ്ങൾ ഓരോ പന്തിലും മാക്സിമം റൺസ് കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. വിക്കറ്റുകൾ കൈവശമുണ്ടായിട്ടും അമിത ജാഗ്രത കാരണം 180 റൺസിൽ ഒതുങ്ങുന്നത് കരുത്തരായ ടീമുകൾക്കെതിരെ പരാജയത്തിന് കാരണമാകുമെന്നും മഞ്ജരേക്കർ പറഞ്ഞു.

2026-ൽ മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ്, ഇഷാൻ കിഷന് ശേഷം ഇന്ത്യയ്ക്കായി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. എന്നാൽ ഇന്നിംഗ്സിൻറെ തുടക്കത്തിൽ സിംഗിളുകൾ മാത്രം എടുത്ത് പന്തുകൾ പാഴാക്കുന്നത് ദക്ഷിണാഫ്രിക്കയെപ്പോലെയുള്ള വലിയ ടീമുകൾക്കെതിരെ വെല്ലുവിളിയാകുമെന്ന് മഞ്ജരേക്കർ വ്യക്തമാക്കി.

ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരു‌ടെ അതിപ്രസരം, എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാകും!! സഞ്ജു ഫോമിലല്ലായിരിക്കാം, ഓഫ് സ്പിന്നിനെ നേരിടാൻ ഒരു വലംകൈയൻ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- മുഹമ്മദ് കൈഫ്

BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026