കൊച്ചി: ഇനിയാരുപിടിച്ചുകെട്ടുമെന്ന് യാതൊരു നിശ്ചയവുമില്ലാതെ സ്വർണത്തിന്റെ കുതിപ്പ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 40രൂപ കൂടി 8250 രൂപയും, പവന് 320 രൂപ കൂടി 66000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വർണ്ണവില 6780 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്.
വെള്ളി വില 1രൂപ വർദ്ധിച്ച് 111 രൂപയായി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില ഉയർന്നത്. പുതിയ സംഭവ വികാസങ്ങളോട് സ്വർണ്ണവില കുറയാനുള്ള കാരണങ്ങൾ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നുമുള്ള സൂചനകൾ ആണ് വരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. പുതിയ കുതിപ്പോടെ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.