BREAKING NEWS

മദ്യലഹരിയിൽ ഒരു അടിപോലും മുന്നോട്ടുവയ്ക്കാനാകാതെ രണ്ടുപേർ റെയിൽവേ ട്രാക്കിൽ, ദൂരെനിന്ന് അപകടം മുന്നിൽകണ്ട് എമർജൻസി ബ്രേക്കിട്ട് ലോക്കോ പൈലറ്റുമാർ, ട്രെയിൽ വന്നു നിന്നത് ഇരുവരുടേയും തൊട്ടടുത്ത്

· · 1 min read
Share: Copied!

ആലപ്പുഴ: മദ്യലഹരിയിൽ പാതിബോധത്തിൽ ഒരു അടി പോലും നടക്കാനാകാതെ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവരെ ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ. ഇരുവരും ട്രാക്കിൽ കുടുങ്ങിയത് ദൂരെനിന്ന് കണ്ട് എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ആലുവ അങ്കമാലി റൂട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച…
സംഭവം ഇങ്ങനെ- ഷാലിമാർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ രണ്ടുപേരെ ലോക്കോ പൈലറ്റുമാർ കണ്ടത്. മദ്യലഹരിയിൽ ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നതാണെന്ന് മനസിലാക്കിയ ഇവർ ഉടനടി എമർജൻസി ബ്രേക്കിട്ടു. ട്രെയിൻ സമീപത്തെത്തിയതും ഇരുവരും ട്രാക്കിനുള്ളിലേക്ക് വീണു. പുറത്തിറങ്ങി നോക്കിയപ്പോൾ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കിയ ലോക്കോപൈലറ്റുമാർ ഇരുവരെയും രക്ഷപ്പെടുത്തി. കൂടാതെ സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തി.

“തേജസ് വീട്ടിലുള്ളവരെ ആക്രമിക്കുന്നതുകണ്ടതേ ഞാൻ പുറത്തിറങ്ങി സ​ഹായത്തിനായി പലരോടും അപേക്ഷിച്ചു, കേട്ടുനിന്നതല്ലാതെ ആരും വന്നില്ല, മകന്റെ ദേഹത്തുനിന്ന് വെള്ളം പോലെ രക്തം ഒഴുകി, ഓടിവന്ന് അവൻ വീണത് എന്റെ മുന്നിലേക്ക്”… അമ്മ ഡെയ്സി

അത്യാവശ്യഘട്ടത്തിൽ മാത്രമാണ് ട്രെയിനിൽ എമർജൻസി ബ്രേക്കിടാൻ അനുവാദമുള്ളത്. ഇത്തരത്തിൽ എമർജൻസി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാൽ ഉന്നതതലത്തിൽ വിശദീകരണം നൽകുകയും വേണം. അതേസമയം ട്രെയിനിന്റെ പിൻഭാ​ഗം ആലുവ പാലത്തിന് മുകളിലായിരുന്നതിനാൽ ട്രെയിൻ മാനേജർക്ക് പുറത്തിറങ്ങി സംഭവിച്ചത് മനസിലാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ആയതിനാലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ലോക്കോപൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു.

BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
26 Oct 2026
BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026