BREAKING NEWS

14,000 ജീവനക്കാർ പുറത്തേക്ക്.., ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കാൻ തന്ത്രമൊരുക്കി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ, പിന്നിൽ സിഇഒ ആൻഡി ജാസിയുടെ കരങ്ങൾ…

· · 1 min read
Share: Copied!

മുംബൈ:  ചെലവ് ചുരുക്കി വരുമാനമുണ്ടാക്കാനുള്ള ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ തന്ത്രം തുടരുന്നു. ആമസോൺ ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025-ൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം ആമസോൺ 14,000 ജീവനക്കാരെ പിരിച്ചുവിടും. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം ഏകദേശം 13% കുറയ്ക്കുകയും ചെയ്യും.

ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ന്റെ തുടക്കത്തിൽ ആമസോൺ തൊഴിൽ വെട്ടിക്കുറവ് പ്രഖ്യാപിക്കുമെന്നും ഇത് കമ്പനിക്ക് പ്രതിവർഷം 2.1 മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും പറയുന്നു. ആമസോണിന്റെ വരാനിരിക്കുന്ന പിരിച്ചുവിടൽ റൗണ്ട് ആഗോള തൊഴിലാളികളെ ബാധിക്കുകയും മൊത്തം ജീവനക്കാരുടെ എണ്ണം 1,05,770 ൽ നിന്ന് 91,936 ആയി കുറയ്ക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആമസോൺ സിഇഒ ആൻഡി ജാസിയാണ് ഇ-കൊമേഴ്‌സ് ഭീമന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പറ്റുന്നതും അതുപോലെ ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ തീരുമാനമെടുക്കൽ ലളിതമാക്കുന്നതിനുമുള്ള പദ്ധതി പ്രഖ്യാപിച്ചത്.

ഇതിലൂടെ 2025 ലെ ആദ്യ പാദത്തിൽ മാനേജർമാരിലേക്കുള്ള വ്യക്തിഗത സംഭാവനകളുടെ എണ്ണം 15% വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആൻഡി ജാസി പങ്കുവച്ചതായി റിപ്പോർട്ട് പറയുന്നു. ആമസോണിന്റെ പിരിച്ചുവിടലുകൾ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും മറ്റു പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ആമസോണിന്റെ സിഇഒ പറഞ്ഞു.

2019 ൽ മാത്രം, ഇ- കൊമേഴ്‌സ് ഭീമന് 7,98,000 ജീവനക്കാരെ ലഭിച്ചു. 2021 അവസാനത്തോടെ അത് 1.6 ദശലക്ഷമായി ഉയർന്നു. എന്നാൽ പിന്നീട്, ആമസോൺ പിരിച്ചുവിടലുകൾ ആരംഭിക്കുകയായിരുന്നു. 2022 നും 2023 നും ഇടയിൽ, കമ്പനി വെട്ടിക്കുറച്ചത് 27,000 ജീവനക്കാരെയാണ്. ഈ വർഷത്തെ തൊഴിൽ വെട്ടിക്കുറവ് സംബന്ധിച്ച പ്രഖ്യാപനം കമ്പനി ഉടൻ നടത്തുമെന്നാണ് അറിയുന്നത്.

അതേസമയം ആമസോണിന്റെ ജോലി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഏകദേശം 13,843 തൊഴിലാളികളെ ബാധിക്കുമെന്ന് പറഞ്ഞ മോർഗൻ സ്റ്റാൻലി, ഈ തീരുമാനം കമ്പനിയെ ഗണ്യമായ ചെലവ് ലാഭിക്കാൻ സഹായിക്കുമെന്നും പറയുന്നു. കോവിഡ്-19 പാൻഡെമിക് സമയത്ത് ആമസോൺ നിരവധി പുതിയ ജീവനക്കാരെ ഉൾപ്പെടുത്തി, അതിന്റെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു.

ടോൾ ഒരിക്കലും നിർത്തലാക്കില്ല…!! കരാർ കഴിഞ്ഞാലും പിരിവ് നിർത്തില്ല…, പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ല.., ടോൾ പ്ലാസകളുടെ എണ്ണം കുറയ്ക്കില്ല..,

ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തുന്ന നാടാണ് കേരളം…!!! സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ… അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്… ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങിന് പിന്നാലെ നിർമ്മല സീതാരാമൻ….

ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ അങ്കണവാടി ജീവനക്കാരെ ഭയപ്പെടുത്തിയോടിക്കാൻ സംസ്ഥാന സർക്കാർ: സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ഉത്തരവ്, സമരം തുടർന്നാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ഭീഷണി

പൊന്നുപോലെ നോക്കിയ മകൻ മറ്റൊരു മകന്റേയും ജന്മം നൽകിയ ഉപ്പയുടേയും കൂടപ്പിറപ്പിന്റേയും കൊലയാളിയായി കൈവിലങ്ങുമായി പോലീസ് ജീപ്പിൽ, നെഞ്ചുലയ്ക്കുന്ന നൊമ്പരത്തോടെ റഹീം നോക്കിനിന്നു… അഫാനെക്കൊണ്ടുപോവുകയായിരുന്ന വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴായിരുന്നു ആ കാഴ്ച…

BREAKING NEWS
"ഇറാനിൽ നിന്ന് ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും നീക്കം ചെയ്യില്ല, വിശ്വാസം വളർത്താനുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുന്നതുവരെ ചർച്ചകളൊന്നും ഉണ്ടാകില്ല"... അമേരിക്കയെ കുടിച്ച വെള്ളത്തിൽ പോലും വിശ്വാസിക്കാതെ ഇറാൻ, ചർച്ചകളിലേക്ക് കടന്നാൽ അമേരിക്ക വീണ്ടും ആക്രമണം നടത്താൻ സാധ്യതയുണ്ട്- റെസായി... പാക്ക...
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ദൃശ്യങ്ങൾ, ഇവൻറ് ഡാറ്റാ റെക്കോഡറിൻറെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാകുമെന്ന് പ്രോസിക്യൂഷൻ... അന്വേഷണ സംഘം കൊല്ലപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുക്കും!! ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിൻറെ വാദം മുഖ...
21 Oct 2026
BREAKING NEWS
കോവളം സ്പാ കേസ്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രധാന കണ്ണിയെന്ന് പോലീസ്, നാല് ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി
21 Oct 2026