തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കുരുതി കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ പ്രതി അഫാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊന്നതിനുശേഷം സ്വർണം തട്ടിയെടുക്കാനാണ് അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.
ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി
ബന്ധുവായ പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ഇത് വിജയിച്ചില്ല. കടമായി മാല നൽകാമോയെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി, അപ്പോൾ തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും കടം നൽകാൻ പറ്റില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് മാതാവ് ഷെമിയെക്കൊണ്ട് പെൺകുട്ടിയിൽ നിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. തുടർന്നാണ് പിതൃമാതാവ് സൽമാ ബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ പദ്ധതിയിട്ടത്.
കോടതി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതി അഫാനുമായി കഴിഞ്ഞദിവസം രണ്ടാംഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ എസ്എൻ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിരുന്നു. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ, താക്കോൽ എന്നിവ കണ്ടെത്തുന്നതിനായാണ് ബോംബ് സ്‌ക്വാഡിനെ എത്തിച്ചത്. അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്‌ച അഫാനെ കസ്റ്റഡിയിൽ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.
അതേസമയം, അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മാതാവ് ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഡിസ്‌ചാർജ് ചെയ്തത്. തുടർചികിത്സ വേണ്ടതിനാൽ ഷെമിയെ വെഞ്ഞാറമൂട് അഗതി മന്ദിരത്തിലേക്കു മാറ്റിയിരിക്കുകയാണ്.