BREAKING NEWS

‘പാക് ടീമിൽ കളിക്കുമ്പോൾ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നു, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു, ഷാഹിദ് അഫ്രീദി മതംമാറാൻ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു, ഇൻസമാമും അക്തറും തന്നെ പിന്തുണച്ചു’- ഡാനിഷ് കനേരിയ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാകിസ്താനിൽ കളിക്കുമ്പോൾ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് 44-കാരനായ കനേരിയയുടെ വെളിപ്പെടുത്തൽ.

കടമായി മാല നൽകാമോ, ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി അപ്പോൾ തിരികെ നൽകാം’- പറ്റില്ലെന്ന് പെൺകുട്ടി, മാതാവ് വഴിയും ശ്രമിച്ചു, നടന്നില്ല, അഫാൻ ബന്ധുവായ പെൺകുട്ടിയേയും വകവരുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്, ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു

പാകിസ്താനിൽ ബഹുമാനം ലഭിക്കാത്തതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോയത്. പാകിസ്താനിൽ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. അവിടെ എനിക്ക് അർഹമായ ബഹുമാനവും തുല്യതയും ലഭിച്ചില്ല. ഈ വിവേചനം കാരണം ഞാൻ ഇന്ന് യുഎസിലാണ്. ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസിനെ അറിയിക്കാനാണ് ഞാൻ സംസാരിച്ചത്”, കനേരിയ വ്യക്തമാക്കി.

ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി

കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി നിരന്തരം തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് കനേരിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇൻസമാം ഉൾ ഹഖ് തന്നെ പിന്തുണച്ചതെന്നും താരം പറഞ്ഞിരുന്നു.

”കരിയറിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒരാളാണ് ഞാൻ. കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം-ഉൾ-ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷുഐബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാക് കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. അവർ എന്നോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല. മതം മാറണമെന്ന് എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇൻസമാം-ഉൾ-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല”, കനേരിയ വ്യക്തമാക്കി.

​ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത ഫോൺ നമ്പറിൽ നിന്ന് കോൾ വന്നു, എന്തു ചെയ്യണം, എവിടെ എത്തിക്കണമെന്ന നിർദ്ദേശവും ഫോൺ കോളിൽ ഉണ്ടായിരുന്നു, ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യം- നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ

2000 മുതൽ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഡാനിഷ് കനേരിയ, അനിൽ ദൽപത്തിനു ശേഷം പാക് ദേശീയ ടീമിൽ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനായിരുന്നു. 61 ടെസ്റ്റിൽ നിന്ന് 261 വിക്കറ്റും 18 ഏകദിനങ്ങളിൽ നിന്ന് 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അതേസമയം 2012-ൽ ഒത്തുകളി വിവാദത്തിൽ കുറ്റക്കാരനാണെന്ന് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയതിനെ തുടർന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026