BREAKING NEWS

തന്ത്രിയറിയാതെ ശബരിമല സന്നിധാനത്ത് നിന്ന് സ്വര്‍ണം ഇളക്കിക്കൊണ്ടുപോകാനാവില്ല, സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസിലാകും, അത് എല്ലാവരും മനസിലാക്കി വയ്ക്കണം-വിഎന്‍ വാസവന്‍

· · 1 min read
Share: Copied!

കൊച്ചി: ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി വിഎന്‍ വാസവന്‍. വിശ്വാസി സമൂഹത്തിന്റെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുള്ളൂവെന്നും ഇക്കാര്യത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞത് ശരിയാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. ഈ വിഷയത്തില്‍ വിശ്വാസി സമൂഹത്തിന്റെ താല്‍പര്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്ന് നേരത്തെ തന്നെ നിയമമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞു. അതനുസരിച്ചുള്ള നടപടികളാണ് ഈ ഉത്സവകാലത്തുണ്ടായത്. ഒരാചാരാനുഷ്ഠാനവും ഒരു സ്ഥലത്തും ലംഘിക്കാന്‍ അവസരം ഉണ്ടായിട്ടില്ല’- മന്ത്രി പറഞ്ഞു. ‘ശബരിമല സന്നിധാനത്ത് നിന്ന് സ്വര്‍ണം ഇളക്കിക്കൊണ്ട് പോകണമെങ്കിലോ ഏതെങ്കിലുമൊരു പ്രവൃത്തി നടക്കണമെങ്കിലോ അതിന്റെ പരമാധികാരിയായി നില്‍ക്കുന്ന തന്ത്രിയുടെ അറിവില്ലാതെ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം’.

അത് എല്ലാവരും മനസിലാക്കി വയ്ക്കണമെന്നും മന്ത്രി പറഞ്ഞു. അങ്ങനെ ഒരാക്ടിവിസമല്ല വരേണ്ടത്. പൊതുവായ നിലപാടെടുത്ത് പോകേണ്ടതാണെന്നാകും കടകംപള്ളി അന്ന് പറഞ്ഞിട്ടുള്ളത്.

 

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026