ചാമ്പ്യൻസ് ട്രോഫിയിലെ ഓരോ നുറുങ്ങു നിമിഷവും കണ്ടെത്തി ആഘോഷിക്കുകയാണ് ടീം ഇന്ത്യയുടെ ആരാധകർ. നാലുവിക്കറ്റിനാണ് രോഹിത് ശർമയും സംഘവും കിവീസിനെ അടിച്ചൊതുക്കി കപ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം ഗ്രൗണ്ടിൽനിന്നുള്ള ഒരു വീഡിയോ ആരാധകരുടെ കണ്ണും മനസും ഒരുപോലെ കീഴടക്കുകയാണ്.
മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദംതൊട്ടുവന്ദിക്കുന്ന കോലിയുടെ വീഡിയോയാണ് ആരാധകർ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ഷമിയുടെ അമ്മ സ്നേഹപൂർവം കോലിയുടെ തോളിൽ തട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഷമിക്കും അമ്മയ്ക്കുമൊപ്പം കോലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.
നിരവധി പേരാണ് കോലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള കാഴ്ചകൾ, കിരീടനേട്ടങ്ങൾക്ക് കൂടുതൽ അർഥമുണ്ടാക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അതുപോലെ സമാന രീതിയിൽ പോസറ്റീവ് കമന്റുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
Virat Kohli touched Mohammad Shami’s mother’s feet and clicked a picture with Shami’s family. 🥺❤️ pic.twitter.com/amTeurTJ4k
— Mufaddal Vohra (@mufaddal_vohra) March 9, 2025