BREAKING NEWS

ചിലരങ്ങനെയാ… ഒരു നിമിഷത്തെ പ്രവർത്തി മതി ചുറ്റുമുള്ളവർക്ക് പോസറ്റീവ് വൈബ് പകരാൻ, ഷമിയുടെ അമ്മയുടെ പാദം തൊട്ട് വന്ദിക്കുന്ന കോലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

· · 1 min read
Share: Copied!

ചാമ്പ്യൻസ് ട്രോഫിയിലെ ഓരോ നുറുങ്ങു നിമിഷവും കണ്ടെത്തി ആഘോഷിക്കുകയാണ് ടീം ഇന്ത്യയുടെ ആരാധകർ. നാലുവിക്കറ്റിനാണ് രോഹിത് ശർമയും സംഘവും കിവീസിനെ അടിച്ചൊതുക്കി കപ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ മത്സരശേഷം ഗ്രൗണ്ടിൽനിന്നുള്ള ഒരു വീഡിയോ ആരാധകരുടെ കണ്ണും മനസും ഒരുപോലെ കീഴടക്കുകയാണ്.

‘അന്നു ഞാൻ ഇന്ന് നീ’, പ്രിയപ്പെട്ട സുഹൃത്ത് കെയ്ൻ വില്യംസൻ പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു- കോലി

മുഹമ്മദ് ഷമിയുടെ അമ്മയുടെ പാദംതൊട്ടുവന്ദിക്കുന്ന കോലിയുടെ വീഡിയോയാണ് ആരാധകർ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ഷമിയുടെ അമ്മ സ്നേഹപൂർവം കോലിയുടെ തോളിൽ തട്ടുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഷമിക്കും അമ്മയ്ക്കുമൊപ്പം കോലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.

നിരവധി പേരാണ് കോലിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതുപോലുള്ള കാഴ്ചകൾ, കിരീടനേട്ടങ്ങൾക്ക് കൂടുതൽ അർഥമുണ്ടാക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അതുപോലെ സമാന രീതിയിൽ പോസറ്റീവ് കമന്റുമായി പലരും രം​ഗത്തെത്തിയിട്ടുണ്ട്.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026