BREAKING NEWS

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുന്നു, ആരാണ് ഇതിന് ഉത്തരവാദികൾ, ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ, സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്- ആശാവർക്കർമാരുടെ സമരം ലോക്‌സഭയിൽ ഉന്നയിച്ച് കോൺ​ഗ്രസ് എംപിമാർ

· · 1 min read
Share: Copied!

ന്യൂഡൽഹി: സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു മാസത്തിലേറെയായി ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ലോക്സഭയിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. ലോക്‌സഭയുടെ ശൂന്യവേളയിലാണു കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാൽ, ശശി തരൂർ, വി.കെ .ശ്രീകണ്ഠൻ എന്നിവർ വിഷയം എടുത്തിട്ടത്. ആശാവർക്കർമാർക്ക് 233 രൂപയാണു ദിവസവേതനമെന്നും അത് തന്നെ കേരളത്തിൽ കൃത്യമായി സർക്കാർ നൽകുന്നില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

‘ഭക്തനായി നിരവധി തവണയെത്തിയ തിരുമുറ്റത്ത് കൊട്ടിക്കയറാനായത് എന്റെ ജീവിതത്തിലെ മഹാഭാ​ഗ്യം’, ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം

‘ആശാ വർക്കർമാരുടെെ വിഷയത്തിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ആരാണ് ഇതിന് ഉത്തരവാദികൾ?. ആശാവർക്കർമാരുടെ മാസവേതനം 21,000 രൂപയായി നിജപ്പെടുത്തണം. അവർക്ക് വിരമിക്കൽ ആനുകൂല്യം നൽകണം. 30 ദിവസത്തിലേറെയായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുകയാണ് അവർ. എല്ലാ ആശാവർക്കർമാരും അവിടെ സമരം ചെയ്യുകയാണ്. അവർ സമൂഹത്തിന്റെ ആരോഗ്യ പോരാളികളാണ്. 2005ൽ യുപിഎ സർക്കാരാണ് ആശാവർക്കർ എന്ന ആശയം നടപ്പാക്കുന്നത്. തെലങ്കാന, കർണാടക, സിക്കിം സർക്കാരുകൾ വേതനം കൂട്ടിനൽകിക്കഴിഞ്ഞു. എന്നാൽ കേരളത്തിൽ റിട്ടയർ ചെയ്താൽ കയ്യിൽ ഒന്നുമില്ലാതെ അവർ തിരികെ പോകേണ്ട അവസ്ഥയാണ്. കേന്ദ്ര ആരോഗ്യമന്ത്രിയിൽനിന്നു ഇതിനു ഉത്തരം ലഭിക്കണം’’ – കെ.സി.വേണുഗോപാൽ പറഞ്ഞു. പിന്നാലെ ആശാവർക്കർമാരുടെ സമരത്തെ കുറിച്ച് വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ സംസാരിച്ചു.

ചിലരങ്ങനെയാ… ഒരു നിമിഷത്തെ പ്രവർത്തി മതി ചുറ്റുമുള്ളവർക്ക് പോസറ്റീവ് വൈബ് പകരാൻ, ഷമിയുടെ അമ്മയുടെ പാദം തൊട്ട് വന്ദിക്കുന്ന കോലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം ആശാവർക്കർമാരുടെ സമരം ശശി തരൂർ എംപിയും ലോക്‌സഭയിൽ ഉന്നിച്ചു. ‘‘ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ. അവരുടെ പങ്കാളിത്തം വിസ്മരിക്കാൻ പാടില്ല. പ്രത്യേകിച്ച് കോവിഡ് കാലത്തെ അവരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിൽ 7,000 രൂപയാണ് മാസവേതനം ലഭിക്കുന്നത്. എന്നാൽ സർക്കാർ അത് കൃത്യമായി നൽകുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അവർ സമരം നടത്തുന്നത്. സ്ത്രീകളായതു കൊണ്ടാണോ, അവരുടെ സമരം ആരും കാണാതെ പോകുന്നത്’’ – ശശി തരൂ‍ർ എംപി ചോദിച്ചു.

രാജ്യത്തെ ആശാവർക്കർമാരുടെ സമരത്തിന്റെ വിഷയം മുൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയും രാജ്യസഭയിൽ ഉന്നയിച്ചു. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുള്ള വേതനം ആശമാർക്കു കിട്ടുന്നില്ലെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് രേഖാ ശർമ ആവശ്യപ്പെട്ടത്. ആശമാരെ ദുരിതത്തിലേക്കു തള്ളിവിടരുതെന്നും രേഖാ ശർമ ആവശ്യപ്പെട്ടു.

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026