BREAKING NEWS

‘ഭക്തനായി നിരവധി തവണയെത്തിയ തിരുമുറ്റത്ത് കൊട്ടിക്കയറാനായത് എന്റെ ജീവിതത്തിലെ മഹാഭാ​ഗ്യം’, ആറ്റുകാലിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം

· · 1 min read
Share: Copied!

തിരുവനന്തപുരം: നഗരവും നഗരവാസികളും ഭക്തരും ആറ്റുകാൽ പൊങ്കാലയ്ക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ്. ഉത്സവം തുടങ്ങിയതോടെ രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലർക്കും തിരക്കുകാരണം ക്ഷേത്ര ദർശനം തന്നെ അപ്രായോ​ഗികമാണ്. പ്രത്യേകിച്ച് പ്രായമായവർക്ക്.

അതേസമയം ക്ഷേത്രത്തിന് മുന്നിൽ അണിനിരന്ന നൂറുകണക്കിന് ചെണ്ട, കുഴൽ, കൊമ്പ്, ചേങ്ങില കലാകാരന്മാരുടെ ഇടയിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം. ഭക്തനായി നിരവധി തവണ എത്തിയ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു.

ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞു, ഇത് 2025 ആണെന്നാണ് ദാസേട്ടൻ പറയുന്നത്, ‘ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്, ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ’- രേണു സുധി

“ഏറ്റവും വലിയ മഹാഭാഗ്യമാണ് എന്നെ തേടി വന്നത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിൻറെ ഭാഗമായി നിൽക്കാൻ പറ്റുക, അതേപോലെ ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിയുകയെന്നത് എൻറെ ജീവിതത്തിലെ മഹാ മഹാ മഹാ ഭാഗ്യങ്ങളിലൊന്നാണ്- നടൻ ജയറാം ജയറാം പറഞ്ഞു.

‌‌അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്കു മുൻപുള്ള എല്ലാ ദിവസവും ഉത്സവത്തിൻറെ ഭാഗമായി കലാപരിപാടികളുണ്ട്. ഉത്സവത്തിൻറെ 9-ാം ദിവസമായ 13നാണ് പൊങ്കാല.

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026