ഇന്ത്യൻ പ്ലേയർ മുഹമ്മദ് ഷമിക്ക് എതിരെ സോഷ്യൽ മീഡിയയിൽ വമ്പൻ സൈബർ ആക്രമണം. നോമ്പിന്റെ സമയത്ത് മുഹമ്മദ് ഷമി വെള്ളം കുടിച്ചതാണ് ചില സദാചാരക്കാരെ ചൊടിപ്പിച്ചത്. മുഹമ്മദ് ഷമിക്ക് എങ്ങനെ തോന്നി ഈ സമയത്ത് വെള്ളം കുടിക്കാൻ എന്ന് ചോദിച്ചാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയത്.
മത്സരത്തിനിടെ ബൗണ്ടറിക്ക് അരികിൽ നിൽക്കുന്ന ഷമി വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷനിലൂടെ പുറത്ത് വന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഈ സമയത്ത് ഒരു മുസ്ലീമും ഇങ്ങനെ ചെയ്യില്ല, ചെയ്ത പ്രവർത്തിക്ക് മാപ്പ് പറയണം, തെറ്റാണ് താരം ചെയ്തത് ഇങ്ങനെ നീളുന്നു ഷമിക്കെതിരായ ട്രോളുകൾ. ഈ നോമ്പിന്റെ സമയത്ത് ഷമി കളത്തിൽ ഇത്രയും നേരവും ഈ ചൂടും സഹിച്ച് ഇത്ര ഓവറുകൾ ചെയ്യുമ്പോൾ അവിടെ വെള്ളം കുടിച്ചതിൽ തെറ്റില്ല എന്നും അയാളെ ആക്രമിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞ് അദ്ദേഹത്തെ അനുകൂലിച്ച് ആളുകൾ എത്തുമ്പോൾ പറയുന്നു.
സംഭവം എന്തായാലും മത്സരത്തിനിടെയുള്ള ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. അതേസമയം മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസിന് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് 73 റൺസും 61 റൺസ് നേടിയ അലക്സ് കാരിയുമാണ് ഓസ്‌ട്രേലിയയെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലിന്റേയും രോഹിത് ശർമയുടേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.