BREAKING NEWS

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത ചേട്ടനെ അനിയനും കൂട്ടുകാരും അടിച്ചുപൊട്ടിച്ചു..!!, അടിച്ചത് ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച്, തടയാനെത്തിയ പിതൃസഹോദരനും പരുക്ക്…, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

· · 1 min read
Share: Copied!

പത്തനംതിട്ട: അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്ത ചേട്ടനെ അനുജനും കൂട്ടുകാരും ചേർന്ന് ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മർദനമേറ്റു. അടൂർ മണ്ണടിയിലാണ് സംഭവം.

മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ്(40) എന്നിവർക്കാണ് അനിയൻ ഉൾപ്പെടെയുള്ള അഞ്ചംഗസംഘത്തിന്റെ മർദനമേറ്റത്. മാർച്ച് ഒന്നിന് ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് അജിത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മർദിക്കുകയായിരുന്നു.

‘മുഹമ്മദ് ഷമിക്ക് എങ്ങനെ തോന്നി ഈ സമയത്ത് വെള്ളം കുടിക്കാൻ, ഈ സമയത്ത് ഒരു മുസ്ലീമും ഇങ്ങനെ ചെയ്യില്ല, ചെയ്ത പ്രവർത്തിക്ക് മാപ്പ് പറയണം, തെറ്റാണ് താരം ചെയ്തത്’ – നോമ്പിനിടെ വെള്ളം കുടിച്ച ഷമിക്കു നേരെ സൈബർ ആക്രമണം

അജിത്തിനെ സംഘം ചേർന്ന് ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരൻ സുനീഷിനെയും പ്രതികൾ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. അടിയേറ്റ് ഇദ്ദേഹത്തിന്റെ തലപൊട്ടി. തലയിൽ എട്ടുതുന്നലുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളിൽ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026