അശ്വതി: ദൂരയാത്രകളിൽ കരുതലുണ്ടായിരിക്കണം, ഭക്ഷ്യവിഷബാധയേൽക്കാതെ ശ്രദ്ധിക്കണം, തൊഴിൽസംരംഭങ്ങളിൽ പുതിയ ആശയങ്ങളുണ്ടാകും.
ഭരണി: സാഹസിക പ്രവർത്തകളിൽനിന്ന് വിട്ടുനിൽക്കണം, ആരോഗ്യക്കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകും, സാമ്പത്തിക പ്രയാസങ്ങളിൽനിന്നു മോചനം.
കാർത്തിക: ആരോഗ്യപ്രശ്നങ്ങളുണ്ടാകും, അലസനായിരിക്കാൻ തോന്നും, ദമ്പതികൾ തമ്മിൽ ഐക്യമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം.
രോഹിണി:തൊഴിൽപരമായ ചില ആശങ്കകൾ ഉയർന്നേക്കാം, സാമ്പത്തിക സ്ഥിതി അത്ര അനുകൂലമല്ല, സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മകയിര്യം: ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും, ഇഷ്ടജനങ്ങളുമായി സമയം ചെലവഴിക്കും, ഗൃഹാന്തരീക്ഷം സന്തോഷപ്രദമാകും.
തിരുവാതിര: സ്വസ്ഥതയും സമാധാനവും ഉണ്ടാകും, ബന്ധുബലം വർധിക്കും, സാമ്പത്തിക സ്രോതസ് വർധിക്കും.
പുണർതം: വിവാഹകാര്യങ്ങളിൽ തീരുമാനം, സന്താനങ്ങൾ മുഖേന നേട്ടങ്ങൾ, ആരോഗ്യക്കാര്യങ്ങളിൽ മെച്ചപ്പെട്ട അനുഭവം.
പൂയം:എല്ലാരംഗത്തും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും, വിജ്ഞാനപ്രദമായ രംഗത്ത് അർപ്പണബോധത്തോടെ പ്രവർത്തിക്കും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും.
ആയില്യം: സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങളുണ്ടാകും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളിൽ ഉത്കണ്ഠയുണ്ടാകും, സഹോദരഗുണം.
മകം:മാനസിക പിരിമുറുക്കം വർധിക്കും, അനാവശ്യ ആശങ്കകളെ ഉപേക്ഷിക്കണം, ഗൃഹാതുരഓർമകൾ വേട്ടയാടും, ജീവിതപങ്കാളി നിമിത്തം ഗുണാനുഭവം
പൂരം: സാമ്പത്തികമായി ഞെരുക്കങ്ങൾ അനുഭവപ്പെടും, ക്ഷേത്രക്കാര്യങ്ങളിൽ താത്പര്യം വർധിക്കും, ജോലി സംബന്ധമായി അനുകൂല തീരുമാനങ്ങളുണ്ടാകും
ഉത്രം: ജീവിതപങ്കാളിയുടെ ആരോഗ്യക്കാര്യത്തിൽ ആശങ്കയുണ്ടാകും, സാമ്പത്തിക സ്രോതസുകൾ വർധിപ്പിക്കാൻ എളുപ്പവഴികൾ തെരഞ്ഞെടുക്കരുത്, സുഹൃത് ഗുണമുണ്ടാകും.
അത്തം: കൂട്ടുവ്യാപാരത്തിൽനിന്ന് പിന്മാറും, ദൂരയാത്രകൾ വേണ്ടി വരും, വാഹനത്തിന് അറ്റകുറ്റപ്പണി, സാമ്പത്തിക ചെലവ് അധികരിക്കും.
ചിത്തിര: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും, സമൂഹത്തിൽ അംഗീകാരവും ആദരവും ഉണ്ടാകും, പുതിയ സ്ഥാനലബ്ധിയിൽ ആഹ്ലാദിക്കും.
ചോതി: വിശേഷപ്പെട്ട ക്ഷേത്രദർശനത്തിലൂടെ മനസിന് സമാധാനം ലഭിക്കും, കാര്യങ്ങളെ ശരിയായ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ അകലും.
വിശാഖം: വാക്കുകൾ രൂക്ഷമാകാതെ ശ്രദ്ധിക്കണം,ധനപരമായി അനാവശ്യ ചെലവുകളുണ്ടാകാം, ആരോഗ്യക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം, അലച്ചിലുകൾ ഉണ്ടാകാം.
അനിഴം: ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കുറുക്കുവഴികൾ ആലോചിക്കും, ദാമ്പത്യബന്ധത്തിൽ പരസ്പര ബഹുമാനംകൂടും.
തൃക്കേട്ട: അലസതയുണ്ടാകും, വിവേകത്തോടെ എല്ലാക്കാര്യങ്ങളെയും സമീപിക്കണം, ഗൃഹത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മൂലം: സന്തോഷാനുഭവങ്ങൾ വർധിക്കും, ഇഷ്ടജനങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും, വാസഗൃഹം മോടിപിടിപ്പിക്കും.
പൂരാടം: വിശേഷപ്പെട്ട ദേവാലയങ്ങളിൽ കുടുംബസമേതം ദർശനം നടത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെപിന്തുണ വർധിക്കും.
ഉത്രാടം: സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യും, സന്തോഷാനുഭവങ്ങളുണ്ടാകും, അനാവശ്യ ആശങ്കകളെ അകറ്റണം.
തിരുവോണം: സഹോദഗുണമുണ്ടാകും, സന്താനങ്ങളിൽനിന്ന് ഗുണാനുഭവം, ഭൂമിസംബന്ധമായി ചില നഷ്ടങ്ങൾ, പാഴ് ചെലവ് എന്നിവയുണ്ടാകും.
അവിട്ടം: സാമ്പത്തിക കാര്യങ്ങളിൽ പ്രയാസം, കുടുംബത്തിൽ സന്തോഷാനുഭവം, ബന്ധുബലം വർധിക്കും, ആരോഗ്യപ്രശ്‌നമുണ്ടാകും.
ചതയം: അപ്രതീക്ഷിതമായി ധനപരമായ നേട്ടങ്ങൾ, സുഹൃത് സഹായം, മംഗളകർമങ്ങളിൽ പങ്കെടുക്കും, ഭാവി സംബന്ധമായി ഉറച്ചനിലപാടുകളെടുക്കും.
പുരുരുട്ടാതി: കാര്യനിർവഹണ ശേഷം വർധിക്കും, ബന്ധുജനങ്ങളിൽനിന്ന് സഹായം വർധിക്കും, സാഹിത്യകാരന്മാർക്ക് മികച്ച രചനകൾ പുറത്തിറക്കാനവസരമുണ്ടാകും.
ഉത്രട്ടാതി: ആരോഗ്യപ്രശ്‌നങ്ങൾക്ക് കൃത്യമായ ചികിത്സയിലൂടെ മാറ്റമുണ്ടാകും, ധനപരമായി ഉയർച്ചയുണ്ടാകും, സന്താനങ്ങൾ മുഖേന സന്തോഷാനുഭവങ്ങളുണ്ടാകും.
രേവതി: ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും, സാമ്പത്തിക കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാകും, വിശേഷപ്പെട്ട വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.
ജ്യോതിഷാചാര്യ ഷാജിപൊന്നമ്പുള്ളി
9995373305,8075211288