LATEST UPDATES

പതിവുപോലെ കടുവയെ പിടികൂടാനുള്ള ഇന്നത്ത പദ്ധതികൾ വിശദീകരിക്കാനൊരുങ്ങി ഡിഎഫ്ഒ മാർട്ടിൻ… പെട്ടെന്ന് ഒന്നും പറയണ്ടാ… എന്നു പറഞ്ഞ് തടസവുവുമായി എസ്എച്ച്ഒ അഗസ്റ്റിൻ… കാരണമറിയാതെ നാട്ടുകാർ… മരത്തിന്റെ മറവിൽ ഒളിച്ചാലും കണ്ടുപിടിക്കാൻ തെർമൽ ക്യാമറയും

· · 1 min read
Share: Copied!

മാനന്തവാടി ‌: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പോലീസ്. പതിവുപോലെ കടുവയെ പിടികൂടാനുള്ള ഇന്നത്തെ നടപടികൾ വിശദീകരിക്കാനൊരുങ്ങുകയായിരുന്നു ഡിഎഫ്ഒ. ഇതിനിടയിലാണ് പോലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്.

ഒന്നും പറയണ്ടായെന്നു പറഞ്ഞാണ് മാനന്തവാടി എസ്എച്ച്ഒ അഗസ്റ്റിൻ പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെത്തി തടഞ്ഞത്. നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.

‌കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചു. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് ഡിഎഫ്ഒ. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും വിശദീകരിച്ചു.

ജനപ്രിയ സിനിമകളിലൂടെ തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത സംവിധായകൻ ഷാഫിക്ക് വിട, വിടപറഞ്ഞത് ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങിയ ഹാസ്യ കഥാപാത്രങ്ങളുടെ സൃഷ്ടാവ്

വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ്

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026