BREAKING NEWS

ആന്ധ്രാപ്രദേശില്‍ പടക്ക നിർമാണശാലയില്‍ വന്‍ തീപിടിത്തം, 18 പേര്‍ വെന്തുമരിച്ചു, മൃതദേഹങ്ങള്‍ നെല്‍വയലില്‍ ചിതറിയ നിലയില്‍, നിരവധി വീടുകൾക്ക് കേടുപാടുകൾ

· · 1 min read
Share: Copied!

വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണശാലയിൽ തീപിടിത്തത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ കാക്കിനടയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആഭ്യന്തര മന്ത്രി വൻഗലപുടി അനിത, ജില്ലാ കളക്ടർ എസ്. ഷാൻ മോഹൻ, എസ്പി ശ്രീ ബിന്ദു മാധവ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.വെറ്റ്‌ലപാലം ഗ്രാമത്തിലെ അഡബല വീരബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് യൂണിറ്റുകൾ.

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026