ന്യൂഡൽഹി: ബന്ധുവീട്ടിൽ പോയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ കസ്റ്റഡിയിൽ. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെ ക്രൂരമായ കൊലപാതകം വെളിപ്പെടുത്തിയത്. ഗുരുമൂർത്തിയുടെ അവകാശവാദങ്ങൾ പോലീസ് പരിശോധിക്കുകയാണ്. പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്. അന്വേഷണത്തിൽ പോലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.
ആദ്യം മാധവിയെക്കുറിച്ചു ചോദിച്ചപ്പോൾ ഗുരുമൂർത്തി നൽകിയ മറുപടികളാണ് കുടുംബത്തിൽ സംശയമുണർത്തിയത്. രണ്ടു ദിവസങ്ങൾക്കുമുൻപ് ബന്ധുവിന്റെ വീട്ടിൽപ്പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പിന്നാലെ മാധവി വീടുവിട്ടുപോയെന്നുമായിരുന്നു ഗുരുമൂർത്തിയുടെ മറുപടി. എന്നാൽ മാധവിയുടെ മാതാപിതാക്കൾക്ക് ഇതു വിശ്വാസമായില്ല. അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ മീർപേട്ട് പോലീസ് സ്റ്റേഷനിൽ വച്ചുള്ള ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റകൃത്യത്തെക്കുറിച്ചു പറഞ്ഞത്.
“ഇതൊക്കെ സർക്കാർ പിൻവലിച്ചുകഴിഞ്ഞു, ഇനി അതിവിടെ പറയേണ്ട കാര്യമെന്താണ്”? സ്പീക്കർ… “ഞാനൊന്നു പറഞ്ഞോട്ടെ”…എംഎൽഎ, “നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്, എന്തും വിളിച്ച് പറയാമെന്നാണോ”… സ്പീക്കർ… അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ അവതരിപ്പിച്ചത് വന നിയമ ഭേദഗതി ബിൽ…!!!
തെളിവുകൾ ഇല്ലാതാക്കാനായി കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം. ‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു.
എസ്ഐഎൽ ഫുഡ്‌സിനെ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ഏറ്റെടുക്കുന്നു
എന്നാൽ തടാകത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. 13 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് താമസം. ഇവരുടെ രണ്ടു കുട്ടികളും സംഭവദിവസം മാധവിയുടെ സഹോദരിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.