കൊച്ചി: റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) മുംബൈ ആസ്ഥാനമായുള്ള എസ്ഐഎൽ ഫുഡ്‌സ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട പൈതൃക ബ്രാൻഡുകളെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ആർസിപിഎല്ലിൻ്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കൽ. ആർസിപിഎൽ ഏറ്റെടുക്കുന്നതോടെ എസ് ഐ എല്ലിന്റെ വ്യാപ്തി വിപുലീകരിച്ച് കൂടുതൽ ആളുകളിലേക്ക് എത്താനാകുമെന്നും ബ്രാൻഡിന് പുതിയ ജീവൻ പകരുമെന്നും എസ്ഐഎൽ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ അജയ് മാരിവാല പറഞ്ഞു. ഫ്രൂട്ട് ജാം, സൂപ്പ്, ചട്ണി, സോസുകൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉല്പന്നങ്ങൾ.
എസ്ഐഎൽ ഫുഡ്‌സിനെ റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്‌സ് ഏറ്റെടുക്കുന്നു
YOU MAY ALSO LIKE
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി