BREAKING NEWS

കൈകൾ കൂട്ടികെട്ടിയ നിലയിൽ, സ്വത്തുക്കൾ ട്രസ്റ്റ് രൂപീകരിച്ച് കൈമാറ്റം ചെയ്തതായി കുറിപ്പ്, ഏക മകന്റെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: ഏകമകന്റെ വേർപാട് താങ്ങാനാവാതെ ദമ്പതികൾ അരുവിപ്പുറത്തു നെയ്യാറിൽ ചാടി മരിച്ചു. ഒരു വർഷം മുൻപാണ് ഇവരുടെ ഏകമകൻ മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണു നെയ്യാറിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തി.

ദമ്പതികളുടെ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയിൽ ഇവരുടെ ചെരുപ്പുകളും കുടിച്ചു ബാക്കിവച്ച ജൂസ് ബോട്ടിലും കണ്ടെത്തി. കാറിൽ നിന്നും നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണു മരിച്ചത്. മൃതദേഹം ആദ്യം കണ്ടതു തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തുടർന്നു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പിൽ പറയുന്നു. അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്താണ് ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി, തെളിവു നശിപ്പിക്കാൻ പല കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ചു, അസ്ഥികൾ വേർപെടുത്തി, എല്ലുകൾ ഉലക്കകൊണ്ട് ഇടിച്ചുപൊടിച്ച് വീണ്ടും വേവിച്ചു, പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു, ബന്ധുവീട്ടിൽ പോയതിൽ തർക്കിച്ച് മുൻ സൈനിക ഉദ്യോ​ഗസ്ഥന്റെ കൊടുംക്രൂരത

BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026