Kerala

“ഇതൊക്കെ സർക്കാർ പിൻവലിച്ചുകഴിഞ്ഞു, ഇനി അതിവിടെ പറയേണ്ട കാര്യമെന്താണ്”? സ്പീക്കർ… “ഞാനൊന്നു പറഞ്ഞോട്ടെ”…എംഎൽഎ, “നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്, എന്തും വിളിച്ച് പറയാമെന്നാണോ”… സ്പീക്കർ… അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ അവതരിപ്പിച്ചത് വന നിയമ ഭേദഗതി ബിൽ…!!!

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ അവതരിപ്പിച്ചത് സർക്കാർ പിൻവലിച്ച വന ഭേദ​ഗതി ബിൽ.

സംഭവം ഇങ്ങനെ: നിയമസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ സർക്കാർ പിൻവലിച്ച വന ഭേദ​ഗതി ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്നാൽ ഇങ്ങനെയൊരു ഭേദഗതി ബിൽ ഈ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുമായിരുന്നോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

നിങ്ങളെന്താണ് അവതരിപ്പിക്കുന്നതെന്ന് ചോദിച്ച സ്പീക്കർ, ഈ വന നിയമ ഭേദഗതിയൊക്കെ പിൻവലിച്ചുവെന്ന് മറുപടി പറഞ്ഞു. അതിവിടെ പറയേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. താനൊന്ന് പറഞ്ഞോട്ടെയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അതിൻ്റെ ആവശ്യമെന്താണെന്നും വന നിയമ ഭേദഗതി ഇല്ലാത്തതല്ലേയെന്നും സ്പീക്കർ ചോദിച്ചു. പിൻവലിച്ച കാര്യം ഇവിടെ പറയേണ്ട കാര്യമെന്താണെന്ന ചോദ്യത്തിന് ഇത് വൈകാരികമായ പ്രശ്നമെന്നായിരുന്നു മാത്യുവിൻ്റെ മറുപടി.
മോഷണത്തിനിറങ്ങിയത് അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ, ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നു- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി, നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് ഇത്രയും വേ​ഗം എഴുന്നേറ്റ് നടക്കാനാവുമോ?… സംശയവുമായി ശിവസേന നേതാവ്

ഇതോടെ കടുത്ത നിലപാടെടുത്ത സ്പീക്കർ എന്താണ് ഇവിടെ അടിയന്തിര പ്രമേയമെന്ന് ചോദിച്ചു. എന്തൊരു കഷ്ടമാണ് സാർ, ഏത് സമയത്തും ഇതാണ് അവസ്ഥയെന്നുമായിരുന്നു പ്രസംഗം തടസപ്പെട്ടതിൽ കുപിതനായ മാത്യു കുഴൽനാടൻ ഇരു കൈകളും വീശിക്കൊണ്ട് പറഞ്ഞത്. നിങ്ങളുടെ എല്ലാ പ്രകടനവും നടത്തേണ്ട വേദിയല്ല ഇതെന്നായിരുന്നു സ്പീക്കറുടെ മറുപടി. അവതരിപ്പിക്കേണ്ട കാര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങൾക്ക് ഡിമാൻ്റിൽ ആ കാര്യങ്ങൾ പറയാം. പിൻവലിച്ച വന നിയമ ഭേദഗതി ഇവിടെ പറയേണ്ട കാര്യമില്ല. നിങ്ങൾ എഴുതി തന്ന കാര്യം ഇവിടെയുണ്ടെന്ന് സ്പീക്കർ ഫയൽ ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു. നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്. എന്തും വിളിച്ച് പറയാമെന്നാണോയെന്നും പറഞ്ഞ സ്പീക്കർ അടിയന്തിര പ്രമേയമായി ഉന്നയിച്ച വിഷയത്തിനുള്ളിൽ നിന്ന് കൊണ്ട് വേണം സംസാരിക്കാനെന്നും ഓർമ്മിപ്പിച്ചു.

ഇതോടെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഇരുവശത്തുമായി നിന്ന് ബഹളം വെച്ചെങ്കിലും സ്ഥിതി കലുഷിതമായില്ല. ഉടൻ മാത്യു കുഴൽനാടൻ തൻ്റെ പ്രമേയ അവതരണം പൂർത്തിയാക്കി.

“സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് വീക്ഷിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു”- അഭിഷേക് ശർമ

BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026