BREAKING NEWS

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ കൈയും കാലും തല്ലിയൊടിക്കും, റവന്യൂ ഉദ്യോഗസ്ഥർ പെരുമാറുന്നത് അടിമകളെപ്പോലെ, സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചതിന് തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ

· · 1 min read
Share: Copied!

മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി.

പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപ്പെട്ടത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. എന്നാൽ ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎൽഎ മറുപടി പറയുന്നില്ല. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിർമ്മാണങ്ങൾക്ക് ഉദ്യോഗസ്ഥർ നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

എന്നാൽ അവധി ദിവസങ്ങളിൽ പോലും ഇത് ലംഘിച്ച് നിർമ്മാണം തുടർന്നപ്പോൾ, നിർമ്മാണങ്ങൾ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ നടപടികൾക്കെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. പണമില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസിൽദാർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ ആരാണ് കൈക്കൂലി വാങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ എംഎൽഎ തയ്യാറായില്ല.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026