സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺ​ഗ്രസിൽ

തിരുവനന്തപുരം: സസ്പെൻസുകളും ത്രില്ലറുകളും നിറഞ്ഞ വിവി അൻവറിന്റെ രാഷ്ട്രീയ തേരോട്ടം അതിന്റെ അടുത്ത ഘട്ടത്തിലേക്ക്. ഇതിന്റെ ഭാ​ഗമായി നിലമ്പൂർ എംഎൽഎ സ്ഥാനം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. കുറച്ചുകാലമായി ഇടതുപക്ഷത്തിനോടും സർക്കാരിനോടും സന്ധിയില്ലാ സമരം പ്രഖ്യപിച്ച പിവി തിങ്കളാഴ്ച രാവിലൊണ് സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറിയത്.

ഇടതുപക്ഷവുമായി ഇടഞ്ഞ ശേഷം തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അൻവർ എംഎൽഎ സ്ഥാനം രാജിവച്ചത്. കൂറുമാറ്റ നിയമപ്രകാരം അയോ​ഗ്യനാക്കുന്നതിനു മുൻപുതന്നെ രാജിക്കത്ത് കൈവാറി സ്വന്തം വശം സുരക്ഷിതമാക്കിയാണ് അൻവറിന്റെ ചടുല നീക്കം. ഞായറാഴ്ച നടത്താനുള്ള പ്രോ​ഗ്രാമുകളെല്ലാം മാറ്റിവച്ചായിരുന്നു അൻവറിന്റെ തലസ്ഥാനത്തേക്കുള്ള യാത്ര

തുടക്കം കോൺ​ഗ്രസിൽ നിന്നായിരുന്നെങ്കിലും അവിടെ നിന്നും ചാടിപ്പോയ അൻവർ മുപ്പത് വർഷത്തോളം കോൺഗ്രസിലെ ആര്യാടൻ മുഹമ്മദ് കൈവശം വച്ചിരുന്ന നിലമ്പൂരിൽ സ്വതന്ത്രനായി നിന്ന് മണ്ഡലം കൈവശപ്പെടുത്തിയായിരുന്നു നിയമസഭയിലേക്കുള്ള പ്രവേശനം. ഇതോടെ അൻവറെന്ന സ്വതന്ത്രനെ ഇടതുപക്ഷം കൂടെക്കൂട്ടി. രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ 14 വർഷത്തിനു ശേഷം ഇടതുമായുള്ള കൂട്ടും വെട്ടി.

പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സിപിഎമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അൻവർ 14 വർഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാർഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പിവി അൻവർ തന്റെ രാഷ്ട്രീയ എൻട്രി ശ്രദ്ധേയമാക്കിയത്. അന്ന് അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ൽ നിലമ്പൂർ പിടിച്ചടക്കാൻ അൻവറിനെ ചുമതലയേൽപിക്കുകയായിരുന്നു. അത് പിന്നീട് ചരിത്രമാവുകയും ചെയ്തു.

2016-ൽ നിലമ്പൂർ പിടിച്ചെടുത്ത പിവി അൻവർ 2021-ലും ഇത് ആവർത്തിച്ചതോടെ മണ്ഡലം അൻവറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ൽ വലിയ വോട്ടുചോർച്ച മണ്ഡലത്തിൽ അൻവറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു. എന്നാൽ പിന്നീട് സർക്കാരിനും സർക്കാർ നയിക്കുന്ന പോലീസ് സേനയ്ക്കും തലവേദന സൃഷ്ടിക്കുകയായിരുന്നു. എംആർ അ‍ജിത് കുമാറിനും സുജിത് ദാസിനും പി ശശിക്കുമെതിരെ സമരം പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിയുടെ കണ്ണിലെ കരടായി മാറി. പിന്നീട് പാർട്ടിയിൽ നിന്നു പുറത്തുവന്ന് പലരോടും കൂട്ടുകൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യെന്ന പാർട്ടി രൂപികരിച്ചു.
ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു

എഐസിസി അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിവി ഷൗക്കത്തലിയുടെ മകനായ അൻവർ കോൺഗ്രസ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. കെഎസ് യു- എസ് സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2014-ൽ വയനാട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായും 2019-ൽ ഇടതുസ്വതന്ത്രനായി പൊന്നാനിയിൽനിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ തൃണമൂൽ കോൺ​ഗ്രസിന്റെ ഭാ​ഗമാണ് അൻവർ. ഇതിലേക്കുള്ള പ്രവേശനത്തിന്റെ ഭാ​ഗമായാണ് എംഎൽഎ സ്ഥാനം രാജി വച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7