BREAKING NEWS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, രാജി മലയോര ജനതയ്ക്കുവേണ്ടി, എന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു- പിവി അൻവർ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഈ ജീവിതത്തിലെ അസറ്റ് എംഎൽഎ എന്ന മൂന്നക്ഷരമായിരുന്നു മൂന്നരക്കോടി ജനങ്ങൾക്കായി വേണ്ടെന്നു വയ്ക്കുന്നു. തന്റെ രാജി മലയോര ജനതയ്ക്കു വേണ്ടിയാണെന്നും നിലമ്പൂരിൽ മലയോര ജനതയെയറിയുന്ന ഒരാളെ നിർത്തണമെന്നാണ് തന്റെ അഭ്യർഥനയെന്നും അൻവർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്തു കൈമാറിയശേഷം നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ- ഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എംഎൽഎ ബോർഡ് നീക്കം ചെയ്ത കാറിലാണ് അൻവർ സ്പീക്കറെ കാണാനെത്തിയത്. 1.5 വർഷത്തോളം കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി.

സസ്പെൻസുകൾ നിറഞ്ഞ പിവി, 30 വർഷം ആര്യാടൻ മുഹമ്മദ് കൈവശം വച്ച പൊന്നാനിയെ തട്ടിയെടുത്തുകൊണ്ടുള്ള ജൈത്രയാത്ര, സർക്കാരിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പുറത്തേക്ക്, ഒടുവിൽ എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺ​ഗ്രസിൽ

തമിഴ്നാട്ടിൽ വളരെ മലയാളികളുണ്ട്, അവർക്കുവേണ്ടി പ്രവർത്തിക്കണം, അതുപോലെ തൃണമൂൽ കോൺ​ഗ്രസിൽ മെമ്പർഷിപ്പെടുക്കുന്ന ദിവസം അവർ രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിക്കും. അതല്ലാതെ ഒന്നും പറയാൻ താൻ ഉദ്ദേശിക്കുന്നില്ല. വിഡി സതീശൻ മലയോര ജനതയെ സംരക്ഷിക്കാൻ യാത്ര നടത്തുന്നുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് മലയോര ജനതയ്ക്കായി യാത്ര നടത്തിയാലും താൻ ആ കൂടെയുണ്ടാകുമെന്നായിരുന്നു അൻവറിന്റെ പ്രതികരണം.

ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായാൽ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഈ സാധ്യത കണക്കിലെടുത്താണു ഈ മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.

കാലികളുടെ ബഹളം കേട്ട് തൊഴുത്തിലെത്തിയ ഉടമ കണ്ടത് രക്തത്തിൽ കുളിച്ചുനിൽക്കുന്ന പശുക്കളെ, മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്ത് മാറ്റിയ സംഭവത്തിൽ ബീഹാർ സ്വദേശി അറസ്റ്റിൽ

ജനറൽ ആശുപത്രിയിൽ വച്ച് നാല് പേ‍ർ കൂട്ടബലാത്സം​ഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി പീഡനം..!! സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026