BREAKING NEWS

അമേരിക്കയുടെ ഭീഷണിക്ക് പുല്ലുവില… തെക്കൻ തീരങ്ങളിൽ കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ… പരീക്ഷിച്ച് ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം!! ‘ഏകപക്ഷീയമായ ഒരു കരാറിനും വഴങ്ങില്ല’- ഇറാൻ, ചർച്ചകൾ വ്യാഴാഴ്ച

· · 1 min read
Share: Copied!

ടെഹ്റാൻ: യുഎസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ മുഖവിലയ്ക്കെടുക്കാതെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിൻറെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ ഇറാൻ പരീക്ഷിച്ചതായാണ് വിവരം. അതേസമയം സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാൻറെ സൈനികാഭ്യാസം. അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന ഇറച്ച നിലപാടിലാണ് ഇറാനുള്ളത്.

അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് യുഎസിന്റെ നിലപാട്.

എന്നാൽ ഇതിനിടെ ഗൾഫ് മേഖലയിലേക്ക് വൻ തോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പടെയുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇറാനിൽ യുദ്ധകാഹളം? ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ ബന്ധമുള്ള എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു!! സംഘർഷം തടയാൻ ഇറാൻ യുദ്ധത്തിന് പൂർണ സജ്ജരായിരിക്കണം- നയതന്ത്രജ്ഞൻ…കാർഗോ വിമാനങ്ങൾ, എയർ ഫ്യൂവലിംഗ് ടാങ്കറുകൾ, യുദ്ധവിമാനങ്ങൾ… പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026