ഒരുമുഴം നീട്ടിയെറിഞ്ഞ് പിവി അൻവർ, എംഎൽഎ സ്ഥാനം രാജി വച്ചു

മലപ്പുറം: സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കറെ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. ഇതിന്റെ ഭാ​ഗമായി കാറിൽ നിന്നും എംഎൽഎ ബോർഡ് മറച്ചുവച്ചാണ് അൻവർ സ്പീക്കറെ കാണുവാൻ എത്തിയത്. രാജി വയ്ക്കുമോയെന്ന ചോദ്യത്തിനു അൽപസമയം കൂടി കാത്തിരിക്കു അതിനുശേഷം അറിയാമല്ലോയെന്നായിരുന്നു എംഎൽഎയുടെ മറുപടി. കൂറുമാറ്റ നിയമപ്രകാരം അയോ​ഗ്യത കൽപിക്കുന്നതിനു മുൻപ് തന്നെ അൻവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറുകയായിരുന്നു.

അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാൽ അത് യുഡിഎഫിന് മേൽ സമ്മർദം കൂട്ടും. തൃണമൂലിൽ ചേരാൻ എംഎൽഎ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തിൽ അയോഗ്യത മറി കടക്കാനാണ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് അൻവർ ഒപ്പമുള്ളവരോട് ആലോചിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7