ബിഹാർ: 12 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് 12 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേർപിരിഞ്ഞ ശേഷം മുൻ ഭാര്യയെ യുവാവ് മറ്റൊരാൾക്ക് വിവാഹംചെയ്ത് നൽകിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ആ വിവാഹത്തിൽ ഇവര്‍ക്ക് മൂന്നുകുട്ടികളുമുണ്ട്. എന്നാല്ഡ ഭര്‍ത്താവുമായി വിവാഹബന്ധം നിലനില്‍ക്കവേയാണ് മറ്റൊരാളുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. യുവതി രണ്ടാമത് പ്രണയിച്ച യുവാവും വിവാഹിതനാണ്. ആ ബന്ധത്തിൽ രണ്ടുകുട്ടികളുമുണ്ട്.
തന്റെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലായ ഭർത്താവ് ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാവുകയും പിന്നാലെ മുൻ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സീമന്തരേഖയില്‍ യുവാവ് കുങ്കുമം ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം.
Extra-Marital Affair (Mother of three children fell in love with the father of two children, the husband got his wife married to her boyfriend; they had love marriage 12 years ago) Saharsa Bihar
pic.twitter.com/0QV5Trw8PS— Ghar Ke Kalesh (@gharkekalesh) December 19, 2024