BREAKING NEWS

പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു, ലഹരിവസ്തുക്കൾ നൽകി മയക്കി യുവതിയുടെ ന​ഗ്നദൃശ്യങ്ങളെടുത്ത് ഭീഷണി, യുവതിയുടെ പരാതിയിൽ 25 കാരനെ പിടികൂടാൻ പോലീസ് യാത്ര ചെയ്തത് 1500 കി.മീ, പ്രതി സൂറത്തിൽവച്ച് പിടിയിൽ

· · 1 min read
Share: Copied!

ദില്ലി: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടാൻ പൊലീസ് യാത്ര ചെയ്തത് ഏകദേശം 1500 കിലോമീറ്റർ. ദില്ലിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25 കാരൻ കുൽദീപിനെയാണ് പൊലീസ് 1500 കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്. എൻആർ-ഐ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

പരാതിക്കാരിയായ യുവതിയുമായി പ്രതി കുൽദീപ് അടുപ്പത്തിലായത് ദില്ലി ബഗ്‌വാൻ പുരയിൽ ജോലി ചെയ്യുന്നതിനിടെയാണ്. പിന്നീട് പ്രണയം നടിച്ച് യുവതിയെ പലതവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കൾ നൽകി മയക്കിയെശേഷം പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായത്.

ഭണ്ഡാരത്തിൽ എന്തു വീഴുന്നോ അതെല്ലാം ഭ​ഗവാന്, ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെയെടുത്തു തരണമെന്ന ആവശ്യവുമായി യുവാവ്, ഭണ്ഡാരത്തിൽ എന്തുവീണാലും അത് ദൈവസ്വത്താണെന്ന് ഭാരവാഹികൾ, ഭണ്ഡാരപ്പെട്ട തുറക്കാൻ നിർദേശം, വേണേൽ സിമ്മും അത്യാവശ്യ ഡാറ്റകളും നൽകാമെന്നും ഭാരവാ​ഹികൾ
ഇതോടെ യുവതി ബാദ്‌ലി പൊലീസിൽ പരാതി നൽകി. തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി. ഡിസംബർ പതിനാറാം തീയതിയാണ് അന്വേഷണ സംഘത്തിന് പ്രതി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം സൂറത്തിലെത്തി. ഗുജറാത്ത് പൊലീസിൻറെ സഹായത്തോടെ ജയ് അംബേ നഗറിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുൽദീപിനെ പിടികൂടുകയായിരുന്നു.

ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ് പ്രതിയായ കുൽദീപെന്ന് ദില്ലി പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാൾ കഴിഞ്ഞ 6 വർഷമായി ദില്ലിയിലെ ബവാനയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ ഒരു ഫാക്ടറിയിൽ വെൽഡറായി ജോലി ചെയ്തുവരുമ്പാഴാണ് യുവതിയുമായി അടുപ്പത്തിലായത്. കുൽദീപിൻറെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026