മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 12 യാത്രക്കാർക്ക് ട്രാക്കിലൂടെയെത്തിയ ട്രെയിനിടിച്ച്ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്. പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
ലഖ്നൗവിൽ നിന്ന് മുംബൈയിലേക്ക് വരുന്ന തീവണ്ടിയാണ് പുഷ്പക് എക്‌സ്പ്രസ്. പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു അപകടത്തിലായെന്ന സംശയത്തിലാണ് യാത്രക്കാർ ചാടിയതെന്നാണ് വിവരം. എന്നാൽ തീവണ്ടിയിൽ തീപിടിത്തമുണ്ടായി റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോൾ ചക്രത്തിൽ നിന്ന് പുക ഉയർന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ ചാടിയതെന്നുമാണ് പ്രാഥമിക നിഗമനം.
അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞു…!!! ദൃശ്യങ്ങള്‍ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്… പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍…!! കുട്ടിയെ സസ്പെൻഡ് ചെയ്യില്ല… തുടർന്ന് പഠിക്കാൻ അവസരമൊരുക്കും…
പുഷ്പക് എക്‌സ്പ്രസിൽ നിന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തിൽ ചാടിയത്. ഇവർ ചാടിയ ഉടനെ എതിർദിശയിലെ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ്ടി ഇടിച്ചാണ് ആളുകൾ മരിച്ചത്. പതിനാറോളം പേരെയാണ് ട്രെയിൻ ഇടിച്ചതെന്നാണ് വിവരം.