BREAKING NEWS

ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നതായി സംശയം; യാത്രക്കാർ പുറത്തേക്ക് ചാടുന്നതിനിടെ സമീപ ട്രാക്കിലൂടെയെത്തിയ ട്രെയിനിടിച്ച് 12 പേർക്ക് ദാരുണാന്ത്യം, ട്രെയിന്റെ വേ​ഗം കുറഞ്ഞപ്പോൾ ചക്രമുരയുന്നതിനിടെയുണ്ടായ പുകയെന്ന് പ്രാഥമിക നി​ഗമനം

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 12 യാത്രക്കാർക്ക് ട്രാക്കിലൂടെയെത്തിയ ട്രെയിനിടിച്ച്ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്. പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

ലഖ്നൗവിൽ നിന്ന് മുംബൈയിലേക്ക് വരുന്ന തീവണ്ടിയാണ് പുഷ്പക് എക്‌സ്പ്രസ്. പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു അപകടത്തിലായെന്ന സംശയത്തിലാണ് യാത്രക്കാർ ചാടിയതെന്നാണ് വിവരം. എന്നാൽ തീവണ്ടിയിൽ തീപിടിത്തമുണ്ടായി റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോൾ ചക്രത്തിൽ നിന്ന് പുക ഉയർന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ ചാടിയതെന്നുമാണ് പ്രാഥമിക നി​ഗമനം.
അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞു…!!! ദൃശ്യങ്ങള്‍ രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്… പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍…!! കുട്ടിയെ സസ്പെൻഡ് ചെയ്യില്ല… തുടർന്ന് പഠിക്കാൻ അവസരമൊരുക്കും…

പുഷ്പക് എക്‌സ്പ്രസിൽ നിന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തിൽ ചാടിയത്. ഇവർ ചാടിയ ഉടനെ എതിർദിശയിലെ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ്ടി ഇടിച്ചാണ് ആളുകൾ മരിച്ചത്. പതിനാറോളം പേരെയാണ് ട്രെയിൻ ഇടിച്ചതെന്നാണ് വിവരം.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026