സ്പോണ്‍സര്‍മാര്‍ പണവുമായി കടന്നുകളഞ്ഞു. അതിനാല്‍ ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവര്‍ എല്ലാവര്‍ക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാന്‍സര്‍മാരൊന്നും ഇല്ലാതെ തന്നെ.
ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. സ്റ്റേജ് ഷോകളിലും സജീവമാണ് അവര്‍. ഇക്കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നടന്ന നേഹയുടെ ഒരു സ്റ്റേജ് ഷോയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിപാടിയില്‍ വൈകിയെത്തിയ ഗായിക കാണികളോട് മാപ്പുപറഞ്ഞതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോഴിതാ ? നേഹ കക്കര്‍ വൈകിയതിന് പിന്നിലുള്ള കാരണം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗായിക ട്വിങ്കിള്‍ അഗര്‍വാള്‍. സ്പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും നടി പരിപാടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധമായെന്ന് അവര്‍ പറഞ്ഞു.
‘സ്പോണ്‍സര്‍മാര്‍ പണവുമായി കടന്നുകളഞ്ഞു. അതിനാല്‍ ഷോ റദ്ദാക്കലിന്റെ വക്കിലെത്തി. എന്നിട്ടും അവര്‍ എല്ലാവര്‍ക്കുമായി പരിപാടിക്കെത്തി. അതും മറ്റു ഡാന്‍സര്‍മാരൊന്നും ഇല്ലാതെ തന്നെ.’ – ട്വിങ്കിള്‍ അഗര്‍വാള്‍ പറഞ്ഞു.
ഇൻസ്റ്റാഗ്രാം പോസ്റ്റിനു കമന്റിട്ട വിദ്യാർത്ഥിക്ക് നേരെ കെ എസ് യു പ്രവർത്തകരുടെ ക്രൂര മർദ്ദനം, ക്ലാസ്സിൽ നിന്ന് സ്നേഹത്തോടെ വിളിച്ചിറക്കി കഴുത്തിൽ കേബിൾ മുറുക്കി ആക്രമണം, നാല് കെ എസ് യു നേതാക്കൾ അറസ്റ്റിൽ
സ്പോണ്‍സര്‍മാര്‍ മുങ്ങിയതാണ് പരിപാടി വൈകിയതിന്റെ കാരണമെന്ന് ആരാധകരില്‍ ചിലരും പറയുന്നു. ഗായികയുടെ ടീം പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും നേഹ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മൂന്നുമണിക്കൂര്‍ വൈകിയാണ് നേഹ കക്കര്‍ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയില്‍നിന്ന് കരയുകയും ചെയ്തിരുന്നു.
കാണികളില്‍ ചിലര്‍ വൈകിയെത്തിയ ?ഗായികയെ പരിഹസിച്ചിരുന്നു. ‘മടങ്ങിപ്പൊയ്ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ’ എന്നും, ‘ഇത് ഇന്ത്യയല്ല ഓസ്ട്രേലിയയാണെന്നും’ കാണികളില്‍ ചിലര്‍ പറഞ്ഞു. ‘അഭിനയം വളരെ നന്നായിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐഡോള്‍ അല്ല..’ എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറഞ്ഞു. അതേസമയം, നേഹയുടെ മാപ്പപേക്ഷ കാണികളില്‍ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. കാത്തിരുന്നതിന് നന്ദിയുണ്ടെന്നും നല്ല പ്രകടനം നിങ്ങള്‍ക്കായി നല്‍കാമെന്നും പറയുന്നതിനിടെ നേഹ പലവട്ടം വിതുമ്പുന്നതും ദൃശ്യങ്ങളില്‍ കാണാം.