LATEST UPDATES

എമ്മാര്‍ ഗ്രൂപ്പിന്‍റെ ഇന്ത്യ യൂണിറ്റ് അദാനി ഏറ്റെടുക്കുന്നത് ‘140 കോടി ഡോളറിന്’; ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സാന്നിധ്യം വിപുലപ്പെടുത്താന്‍

· · 1 min read
Share: Copied!

ദുബായ് ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സാന്നിധ്യം വിപുലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് 140 കോടി ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) ഏറ്റെടുക്കല്‍ പദ്ധതി.

അദാനി കുടുംബവും എമ്മാറും ഇടപാടിന്റെ ഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്. 400 മില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപം അദാനി ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് യൂണിറ്റായ അദാനി റിയല്‍റ്റി ഇതിനായി മുടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണ് സൂചന.

ഇന്ത്യയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ നടപ്പാക്കുന്ന എമ്മാര്‍ ഗ്രൂപ്പിന് ന്യൂഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. എമ്മാറിന്റെ ഇന്ത്യ യൂണിറ്റ് ഏറ്റെടുക്കുന്നതോടെ അദാനി ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് കൂടുതല്‍ വിപുലമാകും. നിലവില്‍ 24 മില്യണ്‍ ചതുരശ്ര അടി പ്രോപ്പര്‍ട്ടി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ 61 മില്യണ്‍ ചതുരശ്ര അടിയുടെ നിര്‍മാണവും പുരോഗമിക്കുന്നു.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026