BREAKING NEWS

ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ​ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു ‌കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ

· · 1 min read
Share: Copied!

മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാംപിലെ പരിശീലനത്തിനിടെ തോളത്ത് കയ്യിട്ട് ക്യാപ്റ്റൻ പാണ്ഡ്യയെ കണ്ട് ഞെട്ടി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസ് ടീമിലെ പരിശീലന സെഷനിടെയാണ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. താരങ്ങൾക്കു പിന്നിൽനിന്ന പാണ്ഡ്യ വിഘ്നേഷിന്റെ തോളത്ത് കയ്യിടുകയായിരുന്നു. തന്റെ ദേഹത്തുകയ്യിട്ട് ആരാണ് നിന്നതെന്നറിയാൻ ചെരിഞ്ഞുനോക്കിയ മലയാള പയ്യൻ ഞെട്ടി. സാക്ഷാൽ ഹാർദിക് പാണ്ഡ്യ… ഇതുകണ്ടതോടെ വിഘ്നേഷിന്റെ കണ്ണു തള്ളുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.

സഹപാഠിയുടെ നമ്പർ നല്കാൻ നിരസിച്ച വിദ്യാർത്ഥിയ്ക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം, വടിവാൾ കാട്ടി തട്ടിക്കൊണ്ടു പോയി മർദ്ദനം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ തന്നെ ഇംപാക്ട് പ്ലേയറായി അവസരം ലഭിച്ച വിഘ്നേഷ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സ്ലോ ഓവർ നിരക്കിന്റെ പേരിൽ വിലക്കു നേരിടുന്നതിനാൽ പാണ്ഡ്യ ചെന്നൈയ്ക്കെതിരെ കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരിന്നു ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ‌.

അതേസമയം രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ കൂടാരം കയറ്റിയത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

“ഫിർ സിന്ദാാ….”; എമ്പുരാനിലെ കാത്തിരുന്ന ആദ്യ ഗാനം പുറത്ത്, ബുക്ക് മൈ ഷോയിൽ മാത്രം വിറ്റുപോയത് 10 ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകൾ!! മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും അഡ്വാൻസ് ബുക്കിംഗിലൂടെ തന്നെ തകർത്ത് കുതിപ്പ്

കേരളത്തിനു വേണ്ടിയോ, ഇന്ത്യയ്ക്കു വേണ്ടിയോ കളിച്ചു പരിചയമില്ലാത്ത വി​ഗ്നേഷ് 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി തന്റെ വരവറിയിച്ചു. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്കെത്തിയത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026