BREAKING NEWS

കളിക്കിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാൽ ​ഗുരുതരാവസ്ഥയിൽ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

· · 1 min read
Share: Copied!

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് മുൻ നായകൻ തമീം ഇഖ്‌ബാലിനെ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിനിടെ താരത്തിന് ഹൃദയാഘാതം ഉണ്ടായെന്നാണ് വിവരം. ടൂർണമെന്റിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ നായകനാണ് 36കാരനായ തമീം. ഷൈൻപൂർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതമുണ്ടായത്. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മകളുടേയും മരുമകളുടേയും സ്വർണം പണയം വച്ചത് ആഭിചാര കർമങ്ങൾക്കുവേണ്ടി? 24 പവൻ സ്വർണം പണയം വച്ച് പണം തട്ടി, സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ!! പണം എന്തുചെയ്തെന്ന് അറിയില്ലെന്ന് ഭർത്താവ്

അതേസമയം ആശുപത്രിയിലെ പരിശോധനയ്‌ക്ക് ശേഷം ഗ്രൗണ്ടിലേക്ക് മടങ്ങണമെന്ന് തമീം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മടങ്ങുംവഴി ആംബുലൻസിൽ വച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. താരത്തെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ധോണിയെത്താൻ ജഡേജയുടെ ഔട്ടിന് പ്രാർഥനയും വഴിപാടുമായി ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ, സ്വന്തം ടീമിലെ അം​ഗം പുറത്തായപ്പോൾ ആർപ്പുവിളിച്ച് ആഘോഷം- വിഡിയോ

2023 ജൂലായിൽ നടത്തിയ പത്രസമ്മേളനത്തിനിടെ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നതായിരുന്നു തമീം ഇഖ്‌ബാൽ. എന്നാൽ, അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വർഷം ജനുവരിയിൽ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026