BREAKING NEWS

അക്കൗണ്ടിലേക്ക് മാറിവന്ന 80,000 ദിര്‍ഹം ധൂർത്തടിച്ച യുവാവിന് എട്ടിന്റെ പണി, ഉടമസ്ഥന് നഷ്ടപരിഹാരം ഉൾപ്പെടെ 85 ,000 ദിർഹം തിരിച്ചു നല്കാൻ യുഎഇ കോടതി ഉത്തരവിട്ടു

· · 1 min read
Share: Copied!

അ​ബു​ദാബി:അക്കൗണ്ടിലേക്ക് മാറിവന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചയാള്‍ക്ക് എട്ടിന്‍റെ പണി. 80,000 ദി​ര്‍ഹ​മാണ് അക്കൗണ്ടിലെത്തിയത്. ഇ​തു ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് 80,000 ദിര്‍ഹം കൂടാതെ, നഷ്ടപരിഹാരമായി 5,000 ദി​ര്‍ഹ​വും തി​രി​കെന​ല്‍കാ​ന്‍ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി യു​വാ​വി​ന് നി​ര്‍ദേ​ശം ന​ല്‍കി.

അ​ബ​ദ്ധ​ത്തി​ല്‍ യു​വാ​വിന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കി​ട്ട പ​ണം തി​രി​കെ ചോ​ദി​ച്ചി​ട്ടും ന​ല്‍കാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.പ​ണം തി​രി​കെ ന​ല്‍കു​ന്ന​തു​വ​രെ അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ ക​ണ​ക്കു​കൂ​ട്ട​ണ​മെ​ന്നും ഇ​തി​നു​പു​റ​മെ 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ന്‍റേ​ത​ല്ലാ​ത്ത പ​ണം അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യി​ട്ടും ഇ​തു തി​രി​കെ കൊ​ടു​ക്കു​ന്ന​തി​ല്‍ എ​തി​ര്‍ക​ക്ഷി വീ​ഴ്ച വരു​ത്തി​യ​താ​യി കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​ണം തി​രി​കെ ന​ല്‍കാ​നും 5,000 ദി​ര്‍ഹം പ​രാ​തി​ക്കാ​ര​ന് വ​ന്നു​ചേ​ര്‍ന്ന ധാ​ര്‍മി​ക, മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കാ​നും കോടതി ഉ​ത്ത​ര​വി​ട്ട​ത്.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026