BREAKING NEWS

മിൽക്കി വേ കാണാൻ പോകവേ മരുഭൂമിയിൽ ദിശ തെറ്റി വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം, വാഹനം പലതവണ തലകീഴായി മറിഞ്ഞു

· · 1 min read
Share: Copied!

അബുദാബി: യുഎഇയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോകവെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരിൽ മൂന്നുപേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്. സ്റ്റാർ സർവീസ് എൽഎൽസിയിൽ സേഫ്റ്റി ഓഫിസറായിരുന്നു ശരത്. സുഹൃത്തുക്കൾക്കൊപ്പം മിൽക്കിവേ കാണാൻ പോകവേ മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ മാറിയ പജീറോ മണൽകൂനയിൽപെട്ട് മറിയുകയായിരുന്നു.

പലതവണ മറിഞ്ഞ വാഹനത്തിൽനിന്ന് തെറിച്ചുവീണാണ് ശരത് മരിച്ചത്. ഭാനു ശശിധരന്‍റെയും ലീലയുടെയും മകനാണ്. ഭാര്യ ജിഷ ശരത്. രണ്ട് പെൺകുട്ടികളുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026