അബുദാബി: വിസിറ്റ് വിസയിലെത്തി വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിയ്ക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. താത്കാലികമായോ പരീക്ഷണാടിസ്ഥാനത്തിലോ പോലും വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യാൻ പാടില്ല. വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമായിരിക്കും. സന്ദർശകവിസ ഉൾപ്പെടെ വ്യത്യസ്ത വിസയിലുള്ളവരെ ജോലിക്കെടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റിന് അപേക്ഷ നൽകിയെന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂവെന്നും വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരും. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും. സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നവർ യുഎഇ തൊഴിൽ നിയമം ലംഘിക്കുന്നവരാണെന്നും പരിശോധന കർശനമാക്കുമെന്നും മന്ത്രാലയം പറഞ്ഞു.
യുഎഇയിൽ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി നൽകുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയും: നടപടി കടുപ്പിച്ച് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം
YOU MAY ALSO LIKE
BREAKING NEWS
‘പ്രതിപക്ഷത്തിരിക്കുമ്പോൾ പിന്തുണ, അധികാരത്തിലെത്തിയപ്പോൾ മാറി; യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചു’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരായ കേസിൽ പ്രതികരിച്ച് വളർമതി
BREAKING NEWS
ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത് വീട്ടുകാരോട് മറച്ചുവച്ചു, ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസില്‍ പരാതി നല്‍കി കുടുംബം, 34കാരി പൂനെയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍
BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ