ന്യൂഡല്‍ഹി: എട്ടു വിദേശരാജ്യങ്ങളിലായി വധശിക്ഷകാത്ത് കഴിയുന്നത് 49 ഇന്ത്യന്‍ പൗരന്മാര്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് രാജ്യസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിചാരണ തടവുകാര്‍ ഉള്‍പ്പെടെ വിദേശ ജയിലുകളില്‍ 10,152 ഇന്ത്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധ ശിക്ഷ കാത്തുകഴിയുന്ന 25 ഇന്ത്യക്കാരും യുഎഇ ജയിലിലാണ്. സൗദി അറേബ്യയില്‍ 11 ഉം മലേഷ്യയില്‍ ആറും കുവൈറ്റില്‍ മൂന്നും ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യ, ഖത്തര്‍, യുഎസ്, യെമന്‍ എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാരന് വീതമാണ് വധശിക്ഷ അനുഭവിക്കുന്നത്. വിദേശ ജയിലുകളില്‍ ഉള്‍പ്പെടെ വിദേശരാജ്യത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരന്റെ അറസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ കോണ്‍സുലാര്‍ ആക്സസ് ഉറപ്പാക്കുന്നതിനും വ്യക്തിയുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനും ഇന്ത്യന്‍ ഗവണ്മെന്റ് വിദേശ അധികാരികളുമായി ബന്ധപ്പെടാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, ദയാഹര്‍ജി തുടങ്ങിയ നിയമകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയെ സ്വന്തം രാജ്യത്തെ ജയിലുകളിലേക്ക് മാറ്റുന്ന തടവുകാരെ കൈമാറല്‍ കരാറുകളില്‍ ഇന്ത്യ പല രാജ്യങ്ങളുമായി ഒപ്പുവച്ചിട്ടുണ്ടെന്നും കീര്‍ത്തി വര്ധന് സിങ് പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യന്‍ പൗരന്മാര്… 25 പേരും യുഎഇ ജയിലില്‍, 10,103 പേര് വിചാരണ തടവുകാര്‍
YOU MAY ALSO LIKE
BREAKING NEWS
ഓട്ടോ, ടാക്സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!