ജയ്പൂർ: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ നടത്തിയത് സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം. മറ്റൊരാളെ കൊലപ്പെടുത്തി അത് താനാണെന്നു വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ. രാജസ്ഥാനിലാണ് കേസിനാസ്പദമായ സംഭവം.
ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ തിരിച്ചറിയാനാവാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന കണ്ടെടുത്ത തിരിച്ചറിയൽ കാർഡിലെ മേൽവിലാസ പ്രകാരം മരിച്ചത് നാഗേന്ദ്ര സിംഗ് റാവത്താണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് മരണ വിവരം ബന്ധുക്കളെ അറിയിച്ചുവെങ്കിലും അവർക്ക് മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാഗേന്ദ്ര സിംഗ് വലിയ കടക്കെണിയിൽ ആയിരുന്നെന്ന് കണ്ടെത്തിയത്. മാത്രമല്ല ഇയാൾ വലിയ തുകയ്ക്ക് ഇൻഷുറൻസ് എടുത്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ സംശയം തോന്നിയ പൊലീസ് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇനി എല്ലായിടത്തും കണ്ണെത്തും..!! ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക നിരീക്ഷണ ഡ്രോണുകൾ..!!! 6000 കി.മീ ഉയരത്തിൽ പറക്കും… ശക്തമായ കാറ്റിനെയും പ്രതിരോധിക്കും..!!! ഉത്പാദകർ ജിയോ പ്ലാറ്റ്‌ഫോംസിൻ്റെ കീഴിലെ ആസ്റ്റീരിയ എയ്‌റോസ്‌പേസ്
അന്വേഷണത്തിൽ ഇൻഷുറൻസ് തട്ടിയെടുക്കാനായി സ്വന്തം മരണം മന:പൂർവ്വം സൃഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- ദേശീയ പാത 56ൽ സല്ലോപാത് മേഖലയിൽ തിരിച്ചറിയാനാവാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം നാഗേന്ദ്ര സിംഗ് റാവത്ത് ആയിരുന്നില്ല. കോട്ട സ്വദേശിയായ ഒരു ഭിക്ഷാടകനാണ് യഥാർഥത്തിൽ മരണപ്പെട്ടത്. തോഫാൻ ഭൈരവ എന്നാണ് മരിച്ചയാളുടെ പേര്. നാഗേന്ദ്ര സിംഗും മറ്റൊരു ഭിക്ഷാടകനും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
ചിത്തോർഗഡ് സ്വദേശിയായ ഭേരുലാൽ എന്ന ഭിക്ഷാടകൻ യഥാർഥത്തിൽ ഗുജറാത്ത് സ്വദേശിയാണ്. അവിടെ നിന്നും നാഗേന്ദ്ര സിംഗ് ഇയാളെ ഒപ്പം കൂട്ടുകയായിരുന്നു. പണവും ജോലിയും വാഗ്ദാനം ചെയ്താണ് ഒപ്പം കൂട്ടിയത്. ഗുജറാത്തിലേക്കുള്ള യാത്രയിൽ ഇബ്രാഹിം എന്ന സഹായിയും നാഗേന്ദ്ര സിംഗ് റാവത്തിനൊപ്പമുണ്ടായിരുന്നു.
ഭേരുലാലിനൊപ്പം ഭിക്ഷയെടുത്തിരുന്നയാളാണ് തോഫാൻ ഭൈരവ. ഇയാളെ മദ്യം നൽകി അവശനാക്കുകയായിരുന്നു. സിമന്റ് ലോഡുമായി എത്തിയ ട്രക്കിന്റെ ടയറിന് കീഴിൽ ഇയാളുടെ തല വച്ച ശേഷം തലയിലൂടെ ഓടിച്ച് കയറ്റി. തുടർന്ന് നാഗേന്ദ്ര സിംഗ് റാവത്തിന്റെ വസ്ത്രം മൃതദേഹത്തിൽ ധരിപ്പിച്ച് തിരിച്ചറിയൽ കാർഡും പഴ്സും അവിടെ ഉപേക്ഷിക്കുകയായിരുന്നു. അപകടമാണെന്ന് തോന്നുന്ന രീതിയിൽ മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ച് പ്രതികൾ ഒളിവിൽ പോകുകയായി. ഇയാളുടെ കൂട്ടാളിയായിരുന്ന ഭേരുലാലിനെ ചോദ്യം ചെയ്തോടെയാണ് ക്രൂരമായ കൊലപാതകക്കഥ പുറംലോകമറിഞ്ഞത്.