BREAKING NEWS

പാമ്പിന്റെ തല വെട്ടിമാറ്റി… ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്ക, ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’… ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളുമടക്കം തകർത്തു- യുഎസ്…വീഡിയോ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ലയെന്നും ആക്രമണശേഷം യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

‘കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, IRGC ക്ക് ഇനി ആസ്ഥാനമില്ല’ പ്രസ്താവനയിൽ പറയുന്നു.

അതുപോലെ ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നുവെന്നും ആക്രമണങ്ങൾ തുടരുന്നുവെന്നും യുഎസ് അറിയിച്ചു. ഇറാനിയൻ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഒരു ഭീഷണി ഉയർത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാനെതിരെ നടത്തുന്ന ഓപ്പറേഷനിൽ 24 മണിക്കൂറിനിടെ ഉപയോഗിച്ച ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും വിവരങ്ങളും യുഎസ് സൈന്യം പങ്കുവെച്ചിട്ടുണ്ട്. ബി-2 സ്റ്റെൽത്ത് ബോംബറുകൾ അടക്കം ഈ പട്ടികയിലുണ്ട്. ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളു അടക്കം 24 മണിക്കൂറിനിടെ തകർത്തതായും യുഎസ് അവകാശപ്പെടുന്നു.

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026