BREAKING NEWS

ഉടുമ്പൻചോലയുടെ സ്വന്തം മണിയാശാനെ വെട്ടിമാറ്റി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിൻ എംഎൽഎ തൃപ്പൂണിത്തുറയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ എംഎം മണിക്കു ഇക്കുറി സീറ്റില്ല. ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാർത്ഥിക പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു. പകരം ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിൻറെ തീരുമാനം നിർണായകമാകും.

അതുപോലെ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സിപിഎം സ്ഥാനാർത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിൻറെ ആവശ്യം തള്ളി. കൂടാതെ മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. നാളത്തെ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.

അമേരിക്കയും ഇസ്രയേലും മരണക്കെണിയൊരുക്കിയതറിയാതെ ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള കുരുതിക്കളം തയാറാക്കി ട്രംപ്!! എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം ബോംബിട്ട് തകർത്ത ഇരട്ട സൈനിക നീക്കം

BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026