പെരിങ്ങത്തൂർ: പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പി വി അൻവർ. തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പെരിങ്ങത്തൂർ ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങൾ കൈവിട്ടപ്പോൾ പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നായിരുന്നു അൻവറിന്റെ പ്രസ്താവന.
മൂന്നാം തവണയും ഭരണം ലക്ഷ്യമിട്ടാണ് ഇതെന്നും അൻവർ പറഞ്ഞു.സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു.