BREAKING NEWS

പാർട്ടിക്ക് പോകാനെന്ന വ്യാജേന യുവതികളെ വണ്ടിയിൽ കയറ്റി, പിന്നീട് നഖങ്ങൾ പിഴുത് വിരലുകൾ മുറിച്ചുമാറ്റി, ക്രൂരമായ മർ​ദനത്തിനുശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മയക്കുമരുന്ന് മാഫിയ, കൊലപാത രം​ഗം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു, രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തിയ യുവതികള്‍ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍. മൂവരുടെയും പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയത്. മൊറേന വെര്‍ഡി (20), ബ്രെന്‍ഡ ഡെല്‍ കാസ്റ്റില്ലോ (20), ലാര ഗുട്ടിയറസ് (15) എന്നിവരെയാണ് മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയത്.

സംഘം നിയമലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച്ച ബ്യൂണസ് ഐറിസിലെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ഇത്.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, സെപ്റ്റംബര്‍19-ന് പാര്‍ട്ടിക്ക് പോവുകയാണെന്ന വ്യാജേനെ ഇവരെ ഒരു സംഘം വാനില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

വിരലുകള്‍ മുറിച്ച്, നഖങ്ങള്‍ പറിച്ചുമാറ്റി, മര്‍ദിച്ച്, ശ്വാസംമുട്ടിച്ച് ക്രൂരമായാണ് മൂവരെയും കൊല ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. 45 പേര്‍ വീഡിയോ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.കേസില്‍, ഇതിനോടകം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ 20 കാരനായ ഒരു പെറുവിയന്‍ യുവാവ് ഇപ്പോഴും ഒളിവിലാണ്.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026