തൃശൂർ: മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട. നാളെ രാവിലെ 8 മണി മുതൽ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം. പിന്നീട് 10 –12 വരെ തൃശൂർ സംഗീത നാടക അക്കാഡമിയിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.
വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രനു വിട; അന്ത്യം തൃശൂര്‍ അമല ആശുപത്രിയില്‍; വിടപറയുന്നത് ഒരു യുഗത്തിന്റെ ശബ്ദ മാന്ത്രികന്‍


















































