ബ്ലസി- പൃഥിരാജ് ചിത്രം ‘ആടുജീവിതം’ ഓസ്കാർ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ണൂറ്റി ഏഴാമത് ഓസ്‌കർ അവാർഡ് നിർണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നതെന്ന് സംവിധായകൻ ബ്ലസി പറഞ്ഞു.
ഏഷ്യയിൽ നിന്നടക്കമുള്ള സിനിമകൾ സാധാരണയായി വിദേശസിനിമ വിഭാഗത്തിലാണ് പരിഗണിക്കാറുള്ളത്. എന്നാൽ ആടു ജീവിതം മികച്ച ചിത്രം എന്ന ജനറൽ എൻട്രിയിലേക്കാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ്ങിലൂടെയാണ് പ്രാഥമിക ഘട്ടം നിർണയിക്കപ്പെടുക. ജനുവരി എട്ടാം തിയതി മുതൽ പന്ത്രണ്ടുവരെയാണ് വോട്ടിങ് സമയം. വോട്ടിങ് ശതമാനമാണ് മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള എൻട്രി നിർണയിക്കുക.
നേരത്തേ ജൂഡ് ആന്റണിയുടെ 2018 എന്ന ചിത്രവും മലയാളത്തിൽ നിന്നും ഓസ്‌കാർ പ്രാഥമിക എൻട്രിയിൽ ഇടംപിടിച്ചിരുന്നു.
പ്രണയം വിലക്കിയിട്ടും മകളെ കാണാനെത്തിയ കാമുകനെ നിർബന്ധിച്ച് വിഷം കുടിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കി, പോലീസിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകളേയും കൊലപ്പെടുത്തി, കൊലപാതകം ഇരുവരും ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടിയതിനിടെ, മാതാപിതാക്കൾ അറസ്റ്റിൽ

















































