കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്ടർ മീനാക്ഷി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.