BREAKING NEWS

സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്‍ക്ക് വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്‍

· · 1 min read
Share: Copied!

ആലപ്പുഴ: മക്കൾക്ക് ജൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം കുടിക്കുകയും ചെയ്ത അച്ഛൻ മരിച്ചു. പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ 6–ാം ക്ലാസ് വിദ്യാർഥിനിയും ശിവഗംഗ 2-ാം ക്ലാസ് വിദ്യാർഥിനിയുമാണ്.

ഇന്നലെ മൂന്നരയ്ക്ക് സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്കു വരുന്ന വഴി മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷമാണ് മക്കൾക്കു വിഷം കലർത്തിയ ജൂസ് നൽകിയത്. മനോജും ജൂസ് കഴി‍ച്ചു. ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പിക്കളഞ്ഞു. മനോജും മൂത്തമകൾ ശിവനന്ദനയും അവശനിലയിലായതു കണ്ടു ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു.

അവരാണ് മൂവരെയും ആശുപത്രിയിലേക്കു കൊണ്ടു പോയത്. യാത്രാമധ്യേ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരിച്ചു. മനോജ് –ജ്യോതി ദമ്പതികൾക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീർത്തിയെന്ന മകൾ കൂടിയുണ്ട്.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026