CINEMA

നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ നാളെ

· · 1 min read
Share: Copied!

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആൻ്റണി, നന്ദു, റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങൾ എന്നിവരും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രൻ

BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി
24 Oct 2026
BREAKING NEWS
‘വാന്മതി’ ഗാനത്തിൽ പകർപ്പവകാശ ലംഘനമെന്ന് ആരോപണം; ചിന്മയിക്കും സംഗീത സംവിധായകനും കൗശികി ചക്രവർത്തിയുടെ വക്കീൽ നോട്ടീസ്
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026