BREAKING NEWS

ഇറാന്റെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ട് ഖത്തര്‍, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു, പ്രതിരോധം ശക്തമാക്കിയതായി അധികൃതര്‍

· · 1 min read
Share: Copied!

ദോഹ: ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍. ഇറാന്റെ ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അഞ്ച് ഡ്രോണുകളും തടഞ്ഞു. രണ്ട് പോര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് വെടിവെച്ചിട്ടെന്നും ഭീഷണിയെന്ന് കണ്ടെത്തിയ ഉടനെ നേരിടുകയായിരുന്നുവെന്നും ഖത്തര്‍ മന്ത്രാലയം വ്യക്തമാക്കി. യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഖമേനി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യുദ്ധവിമാനം അയച്ചത് യുദ്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. അറബ് രാജ്യങ്ങളെയാകെ ഇറാന്‍ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിന് റഷ്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമീറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് റഷ്യന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പുറത്തുവിട്ടത്. ഏതുരീതിയിലുമുള്ള സഹായവും പിന്തുണയും നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായാണ് വിവരം.

BREAKING NEWS
"ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം"- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! "ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്"- ജഗ്താപ്...എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു
29 Nov 2026
BREAKING NEWS
'​ഗോ ബാക്ക് കോൺ​ഗ്രസ്'... സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ
29 Nov 2026
BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026
BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026