മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത്തരം നിയമവിരുദ്ധമായ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികള്‍ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഏത് ചികിത്സാ രീതിയും സ്വീകരിക്കാന്‍ ഓരോരുത്തര്‍ക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്, എന്നാല്‍ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങള്‍ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരുവിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രസവത്തിനിടെ അമ്മമാരുടെ മരണം രാജ്യത്ത് 97% ആയിരിക്കെ കേരളത്തില്‍ 19 ശതമാനം മാത്രമാണ്.ഈ കുറവിന് കാരണം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയുള്ള ആരോഗ്യ ബോധ്യങ്ങളും ശാസ്ത്രീയമായ ഇടപെടലുകളുമാണന്നും അസ്മയ്ക്ക് സംഭവിച്ചത് പോലെ ഇനി മറ്റൊന്ന് ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലന്നും മന്ത്രി കൂട്ടിച്ചേര്‍ന്നു. അതേസമയം, അക്യുപംഗ്ചറിന് ഈ സംഭവവുമായി ബന്ധമില്ലന്നും പ്രസവത്തിന് ആശുപത്രിയില്‍ പോകണം എന്നാണ് തങ്ങളുടെ നിലപാടെന്നും ഇന്ത്യന്‍ അക്യുപംഗ്ചര്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
ആള് നിഷ്കളങ്കനല്ല… രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്നെത്തിച്ചത് തസ്ലീമയുടെ ഭർത്താവ്, വെറുതെ വിട്ട സുൽത്താനെതിരെ തെളിവ് കണ്ടെത്തിയത് എക്‌സൈസ്, പ്രതി തമിഴ്നാട്ടിൽ പിടിയിൽ
മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സിറാജുദ്ദീനുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് തുടരും.സിറാജുദ്ധീനെ പെരുമ്പാവൂരിലടക്കം എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.സിറാജുദ്ധീനുമായി മരണം സംഭവിച്ച ചട്ടിപ്പറമ്പിലെ വീട്ടില്‍ എത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍വിട്ടത്. സംഭവത്തില്‍ പങ്കുള്ള കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇത്തരം കൂട്ടായ്മകള്‍ക്ക് എതിരെയും നിയമനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.