CRIME

ഓട്ടോറിക്ഷയിലെത്തി ഭാര്യയെ ഇടിച്ചു വീഴ്ത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

· · 1 min read
Share: Copied!

കണ്ണൂര്‍: ഓട്ടോറിക്ഷയിലെത്തി ഭാര്യയെ ഇടിച്ചു വീഴ്ത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍ കണ്ണൂര്‍ എളയവൂരിലാണ് സംഭവം. മാവിലായി സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. ഭാര്യ പ്രിയയെ ആണ് ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു ആക്രമണമുണ്ടായത്. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു പ്രിയ. ഓട്ടോറിക്ഷയിലെത്തിയ സുനില്‍ കുമാര്‍ പ്രിയയെ ഇടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗ്യാസ് ലൈറ്റര്‍ കത്താത്തതിനാല്‍ പ്രിയ രക്ഷപ്പെടുകയായിരുന്നു. ലൈറ്റര്‍ തട്ടിമാറ്റിയ ശേഷം പ്രിയ ഓടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സുനിലും പ്രിയയും ഏറെനാളായി അകന്നാണ് കഴിയുന്നത്.
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യ; നിയമവിരുദ്ധമായ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026